Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:14 AM IST Updated On
date_range 6 March 2018 11:14 AM ISTപൊതുവിദ്യാലയത്തിൽ വർധിച്ചത് 1.5 ലക്ഷം വിദ്യാർഥികൾ ^മുഖ്യമന്ത്രി
text_fieldsbookmark_border
പൊതുവിദ്യാലയത്തിൽ വർധിച്ചത് 1.5 ലക്ഷം വിദ്യാർഥികൾ -മുഖ്യമന്ത്രി ഹരിത വിദ്യാലയം ഗ്രാൻഡ് ഫിനാലെ പുരസ്കാരങ്ങൾ സമ്മാനിച്ചു തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1.5 ലക്ഷം വിദ്യാർഥികളുടെ വർധനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിെൻറ പുരോഗതി എന്നത് വിദ്യാലയ കെട്ടിടത്തിെൻറ ഭംഗി വർധിപ്പിക്കലല്ല. സൗകര്യങ്ങൾ വർധിക്കുന്നതിനെക്കാൾ സമീപനമാണ് പ്രധാനം. സമൂഹത്തിൽ ഗുണപരമായ സമീപനം വന്നതിെൻറ ഭാഗമാണ് ഈ മാറ്റം. ഹരിത വിദ്യാലയം മത്സര വിജയികളായ സ്കൂളുകളുടെ പ്രവൃത്തി മറ്റുള്ളവർ മാതൃകയാക്കണം. പ്രകൃതിയെ നേരിട്ടറിയാനും മനസ്സിലാക്കാനും കുട്ടികൾക്ക് സൗകര്യമൊരുക്കണം. നല്ല നിലക്കുള്ള വായന സൗകര്യത്തിനൊപ്പം സ്വയംപ്രാപ്തരാക്കാൻ ഉതകുന്ന സങ്കേതങ്ങൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. അൺ എയ്ഡഡ് സ്കൂളുകൾ വിട്ട് 1.5 ലക്ഷം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ ചേർന്നു എന്നത് ഇടതു സർക്കാറിന് ലഭിച്ച ജനകീയ അംഗീകാരമാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. മികച്ച സ്കൂളുകൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച 50 ലക്ഷം രൂപ ഉറപ്പായും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സി. രവീന്ദ്രനാഥ്, കെറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. മികച്ച സ്കൂളുകൾക്കുള്ള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ഒന്നാം സ്ഥാനം (രണ്ട് സ്കൂളുകൾ- 12 ലക്ഷം രൂപ വീതം) പാലക്കാട് കോങ്ങാട് ഗവ.എൽ.പി സ്കൂൾ, എറണാകുളം ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് രണ്ടാം സ്ഥാനം (10ലക്ഷം)- മലപ്പുറം കൊട്ടൂകര പി.പി.എം എച്ച്.എസ്.എസ് മൂന്നാം സ്ഥാനം (രണ്ട് സ്കൂളുകൾ, നാലു ലക്ഷം രൂപ വീതം)- തിരുവനന്തപുരം ആനാട് ഗവ. എൽ.പി.എസ്, കാസർകോട് ചന്തേര ഇസത്തുൽ ഇസ്ലാം എൽ.പി സ്കൂൾ. ഫൈനലിൽ എത്തിയ സ്കൂളുകൾ (1.5 ലക്ഷം ) കോട്ടൺഹിൽ ഗവ.എച്ച്.എസ്.എസ്, അവനവഞ്ചേരി ഗവ. എച്ച്.എസ്.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story