Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം ഇനി രാജ്യത്തെ...

കൊല്ലം ഇനി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ജില്ല

text_fields
bookmark_border
പ്രഖ്യാപനം 19ന് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും കൊല്ലം: ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയെന്ന പദവിയിലേക്ക് കൊല്ലം മാറുന്നു. ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷ്യോൽപന്ന ഉൽപാദന-വിൽപന -വിതരണ മേഖലയിലെ 90 ശതമാനം സംരംഭകര്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കിയാണ് നേട്ടം കൈവരിച്ചത്. സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ജില്ല പ്രഖ്യാപനം 19ന് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. ഇതുവരെ 29,000 സംരംഭകര്‍ക്കാണ് രജിസ്‌ട്രേഷനും ലൈസന്‍സും വിതരണം ചെയ്തത്. ശേഷിക്കുന്ന 10 ശതമാനത്തി​െൻറ പട്ടിക തയാറാക്കി നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ്. ബേക്കറികള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അന്നദാന കേന്ദ്രങ്ങള്‍, പൊതുവിതരണ ശൃംഖല, ഹോസ്റ്റലുകള്‍, ബിബേറജസ് കോര്‍പറേഷ​െൻറ സ്ഥാപനങ്ങള്‍ തുടങ്ങി ഭക്ഷ്യോൽപാദന പരിധിയില്‍ വരുന്ന സ്ഥാപനങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ജില്ലതലത്തില്‍ സമ്പൂര്‍ണത കൈവരിച്ചത്. മത്സ്യമേഖലയില്‍ ഐസ് പ്ലാൻറുകളും കശുവണ്ടി മേഖലയിലെ ഫാക്ടറികളുമെല്ലാം ലൈസന്‍സിങ്ങിന് വിധേയമാക്കി. 23 വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം നടത്തിയത്. രണ്ടു മാസത്തിനിടെ 29 രജിസ്‌ട്രേഷന്‍- ലൈസന്‍സിങ് മേളകളാണ് ജില്ലയിൽ നടത്തിയത്. ഭക്ഷ്യോൽപാദന രംഗത്തേക്ക് പുതുതായി കടന്നുവന്ന 9,500 സംരംഭകരെ തുടക്കത്തില്‍ തന്നെ നിയമത്തി​െൻറ പരിധിയിലേക്ക് കൊണ്ടുവരാനായെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ കെ. അജിത്ത് കുമാര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ സര്‍ട്ടിഫിക്കറ്റ് ജില്ലതല വിതരണോദ്ഘാടനം ജില്ല കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി കൊല്ലം: ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറ നേതൃത്വത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൗജന്യ സേവനത്തിന് താല്‍പര്യമുള്ള സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോൺ. 0474-2791597, 9072657101, 9567243910.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story