Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:11 AM IST Updated On
date_range 6 March 2018 11:11 AM ISTപാൽപുഞ്ചിരി പ്രോജക്‌ടുമായി ഐ.ഡി.എ
text_fieldsbookmark_border
കൊല്ലം: മാർച്ച് ആറ് അന്താരാഷ്‌ട്ര ഡെൻറിസ്റ്റ് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി 'പാൽപുഞ്ചിരി' പ്രോജക്‌ട് നടപ്പാക്കുമെന്ന് ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ കൊല്ലം ശാഖ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വ്യാപകമായി എല്ലാ അംഗൻവാടികളിലും ദന്തപരിശോധനാ ക്യാമ്പും സൗജന്യ ചികിത്സയും നൽകാനാണ് തീരുമാനം. അംഗൻവാടി അധ‍്യാപകർക്ക് ബോധവത്‌കരണ ക്ലാസും നൽകും. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പ്രോജക്‌ട് നവംബർ 14ന് അവസാനിക്കും. ഡെൻറിസ്റ്റ് ദിനത്തിൽ ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ കൊല്ലം ശാഖയുടെ നേതൃത്വത്തിൽ കൗൺസിൽ നടത്തും. ക്രൈം ബ്രാഞ്ച് എ.സി.പി അശോകൻ വിശിഷ്‌ടാതിഥിയാകും. തുടർന്ന് കൊല്ലം ആർ.ടി.ഒ ശരത് ചന്ദ്രൻ റോഡ് സുരക്ഷ ക്ലാസ് നയിക്കും. ദന്തനിവാരണ ബോധവത്കരണം, ഡെൻറൽ ചെക്കപ്പ് എന്നിവയും നടക്കും. വൈകീട്ട് 8.30ന് ഹോട്ടൽ സുദർശനിൽ നടക്കുന്ന ചടങ്ങിൽ കൊല്ലം ശാഖയിലെ ദേശീയ-സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കും. തുടർന്ന് കുടുംബസംഗമവും ആഘോഷപരിപാടികളും നടക്കും. അസോസിയേഷൻ ജില്ല പ്രസിഡൻറ് ഡോ. കോശി തോമസ് വൈദ്യൻ, സെക്രട്ടറി ഡോ. ആനി ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story