Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ധനവില വർധന:...

ഇന്ധനവില വർധന: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

text_fields
bookmark_border
കൊല്ലം: പെട്രോൾ-ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ എസ്.ഡി.പി.ഐ 'നിരത്തുകൾ നിശ്ചലമാക്കൽ' സമരം നടത്തി. പെട്രോൾ-ഡീസൽ വില നിർണയാധികാരം എണ്ണക്കമ്പനികളിൽനിന്ന് തിരിച്ചുപിടിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈടാക്കിവരുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കട, പള്ളിമുക്ക്, കൊട്ടിയം, കരുനാഗപ്പള്ളി, കുറ്റിവട്ടം, ചക്കുവള്ളി, സിനിമാ പറമ്പ്, മൈനാഗപ്പള്ളി, കേരളപുരം, അയത്തിൽ, കണ്ണനല്ലൂർ, നിലമേൽ, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് നിരത്തുകൾ നിശ്ചലമാക്കി പ്രതിഷേധിച്ചത്. ചിന്നക്കടയിൽ നടന്ന സമരത്തിന് എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, കൊല്ലം മണ്ഡലം സെക്രട്ടറി ഷഫീക് കരുവ, റഹീം പത്തയക്കല്ല്, ഷഫീർ, നൗഷാദ്, വഹാബ്, നൗഷാദ് അഞ്ചുമുക്ക്, സുബൈർ റാവുത്തർ എന്നിവർ നേതൃത്വം നൽകി. പള്ളിമുക്ക്, അയത്തിൽ കൊട്ടിയം, കരുനാഗപ്പള്ളി, കുറ്റിവട്ടം,കുളത്തൂപ്പുഴ, നിലമേൽ, കണ്ണനല്ലൂർ, കേരളപുരം, ചക്കുവള്ളി, സിനിമാ പറമ്പ്, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ സമരം നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story