Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:06 AM IST Updated On
date_range 6 March 2018 11:06 AM ISTസപ്ലൈകോ ഗോഡൗണിലേക്ക് റേഷൻ വ്യാപാരികൾ മാർച്ചും ധർണയും നടത്തി
text_fieldsbookmark_border
കൊല്ലം: . വാതിൽപ്പടി വിതരണത്തിലെ തൂക്കക്കുറവ് പരിഹരിച്ച് റേഷൻ ഭക്ഷ്യധാന്യങ്ങൾ കടകളിലെത്തിച്ച് തൂക്കി വ്യാപാരികളെ ബോധ്യപ്പെടുത്തി പ്രിൻറിങ് രസീതോടുകൂടി കടകളിൽ ഇറക്കി നൽകുക, 2017 മേയ് 31ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, ഇ-പോസ് മിഷ്യൻ സ്ഥാപിക്കുന്നതിന് മുമ്പ് റേഷൻ വ്യാപാരികളുടെ വേതനത്തിെൻറ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക, മണ്ണെണ്ണയും ഇ-പോസ് മിഷ്യനിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. തൃക്കണ്ണമംഗൽ ജോയിക്കുട്ടി അധ്യക്ഷതവഹിച്ചു. എ.എ. റഹീം, പറക്കുളം സലാം, വി. രഥൻ, ലാലു കെ. ഉമ്മൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. സപ്ലൈകോ ഗോഡൗണിൽനിന്ന് ആരംഭിച്ച മാർച്ചിന് ജഹാംഗീർ, രാജേഷ്, മിനി യോഹന്നാൻ, സിനി, പ്രീത, സുധാമണി, ഷീല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story