Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:02 AM IST Updated On
date_range 6 March 2018 11:02 AM ISTവനം വകുപ്പ് സ്ഥലം സംരക്ഷിക്കണം
text_fieldsbookmark_border
ആയൂർ: നഗരമധ്യത്തിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വനം വകുപ്പ് സ്ഥലം സംരക്ഷിക്കണമെന്ന് സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനെ ചെയ്തു. ജി. രാജുക്കുട്ടി അധ്യക്ഷതവഹിച്ചു. എം. മത്തായി, ടി. വേണുഗോപാൽ, എം. രാജേന്ദ്രൻപിള്ള, ഗംഗാധരൻ, എൻ. ലക്ഷ്മണൻ, കെ. പ്രതാപചന്ദ്രൻപിള്ള, ബേബി കോടിയാട്ട്, ജി. േഗ്രസി, ടി.എൻ. ഉണ്ണികൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി. രാജുക്കുട്ടി (പ്രസി.), എം. മത്തായി, ജി. േഗ്രസി (വൈസ്.പ്രസി.), ടി. വേണുഗോപാൽ (സെക്ര.), കെ. എബ്രഹാം, ഡി. തുളസീധരൻപിള്ള (ജോ.സെക്ര.), ടി.എൻ. ഉണ്ണികൃഷ്ണൻ (ട്രഷ.) എന്നിവരെ തെരെഞ്ഞെടുത്തു. തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു ആയൂർ: രാത്രിയിൽ തൊഴുത്തിൽ കെട്ടിയിരുന്ന ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു. ഒരാടിനെ കഴുത്തിൽ കടിച്ചുകൊന്നു. മറ്റ് രണ്ട് ആടുകൾക്ക് ഗുരുതര മുറിവേറ്റു. കാരാളികോണം മണിയംമുക്ക് അഫ്സൽ മൻസിലിൽ സലീമിെൻറ ആടുകളെയാണ് കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ ആക്രമിച്ചത്. തിങ്കളാഴ്ച വെളുപ്പിന് മൂന്നോടെയാണ് സംഭവം. പരിക്കേറ്റ ആടുകൾക്ക് ചികിത്സ നൽകി. ദിവസങ്ങൾക്കുമുമ്പ് വളവിൽ പൊയ്കവിള ദാറുസ്സലാമിൽ സജീവിെൻറ രണ്ട് ആടുകളെയും വളവിൽ ബഷീറിെൻറ ആടുകളെയും നായ്ക്കൾ കടിച്ചുകൊന്നിരുന്നു. പ്രദേശത്ത് രാത്രികാലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചിരിക്കുകയാണ്. ഓയൂർ കീഴൂട്ട് ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ ഓയൂർ: കീഴൂട്ട് ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന ധ്വജപ്രതിഷ്ഠ ഉത്സവത്തിെൻറ ഭാഗമായി ധ്വജപ്രതിഷ്ഠയും വാഹനപ്രതിഷ്ഠയും നടന്നു. ക്ഷേത്രം തന്ത്രി ഹോരക്കാട്ട് ഇല്ലത്തിൽ ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ബുധനാഴ്ച രാത്രി 7.30കഴികെ ഒമ്പതിനകം കൊടിയേറ്റ്. 13ന് രാത്രി ഒമ്പതിന് പള്ളിവേട്ട. 14ന് വൈകീട്ട് ആറാട്ട് കലശപൂജ, ആറാട്ട്ബലി, ആറാട്ട്ഘോഷയാത്ര, ആറാട്ട്. രാത്രി 9.10കഴികെ 10.28നകം കൊടിയിറക്ക്. തുടർന്ന് കലശാഭിഷേകവും ശ്രീഭൂതബലിയും. ക്ഷേത്രത്തിലെ മകയിരപൊങ്കാല ഉത്സവം 13ന് തോറ്റം പാട്ടോടുകൂടി തുടങ്ങും. 17ന് കൊടിയേറും. 24ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story