Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:02 AM IST Updated On
date_range 6 March 2018 11:02 AM ISTകല്ലടയാറ്റിലെ പേപ്പർമിൽ തടയണ ഉയരം കൂട്ടും
text_fieldsbookmark_border
പുനലൂർ: കല്ലടയാറ്റിലെ ജലനിരപ്പ് ഉയർത്തുന്നതിന് പേപ്പർമിൽ തടയണയുടെ ഉയരം താൽക്കാലികമായി കൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പുനലൂർ താലൂക്ക് വികസനസമിതിയിൽ അറിയിച്ചു. നാലു ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. തടയണയുടെ ഉയരം സ്ഥിരമായി വർധിപ്പിക്കുന്നതിന് 1.84 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് സമർപ്പിച്ചു. പുനലൂരിലെ െറയിൽവേ അടിപ്പാതക്ക് സ്ഥലമേറ്റെടുത്ത് വിജ്ഞാപനം ഇറക്കിയതായി തഹസിൽദാർ പി. ഗിരീഷ്കുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അടുത്തിടെ യാത്രക്കാരെൻറ കാലിലൂടെ ബസ് കയറിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. സ്റ്റാൻഡിനുള്ളിൽ അഞ്ച് കിലോമീറ്റർ വേഗം പാലിക്കുന്നതിന് നിർദേശം നൽകിയതായും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് അച്ചൻകോവിൽ സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. സബ് കലക്ടർ ചിത്ര, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു. കുടുംബക്ഷേമ കേന്ദ്രം കെട്ടിടം തകർച്ചയിൽ പുനലൂർ: കരവാളൂർ പഞ്ചായത്തിലെ നരിക്കൽ കുടുംബക്ഷേമ കേന്ദ്രം കെട്ടിടം തകർച്ചയുടെ വക്കിൽ. വർഷങ്ങൾ പഴക്കമുള്ള ഓടിട്ട കെട്ടിടം മഴക്കാലത്ത് പലയിടത്തും ചോർന്നൊലിക്കാറുണ്ട്. പട്ടികയും ഓടുകളും പലയിടത്തും തകർന്നിരിക്കുന്നു. വാർഷിക അറ്റകുറ്റപ്പണിയും നടത്താറില്ല. ദിനേന ഈ പ്രദേശത്തെ നിരവധിയാളുകളാണ് ഈ കേന്ദ്രത്തിൽ എത്താറുള്ളത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളുമുണ്ട്. എന്നിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ ഇതിന് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നഗരസഭ ചെയർമാൻ രാജിവെക്കണം- --യൂത്ത് കോൺഗ്രസ് പുനലൂർ: നഗരസഭ ഭൂമികളുടെ ആധാരങ്ങൾ കാണാതായതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയർമാൻ രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രമാണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ചെയർമാൻ മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും യാഥാർഥ്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ തയാറായിെല്ലങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും പ്രസിഡൻറ് അനസ്അലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story