Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:54 AM IST Updated On
date_range 6 March 2018 10:54 AM ISTലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കരുനാഗപ്പള്ളി: ചെറിയഴീക്കൽ വിജ്ഞാന സന്ദായിനി ഗ്രന്ഥശാലയിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും വിഡിയോ പ്രദർശനവും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിെൻറ സഹകരണത്തോടെ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ‍്യക്ഷ എസ്. സുഹാസിനി ഉദ്ഘാടനം ചെയ്തു. എക്സൈസ് സി.ഐ പി.എൽ. വിജിലാൽ വിഷയം അവതരിപ്പിച്ചു. കെ. സത്യരാജൻ അധ‍്യക്ഷത വഹിച്ചു. എ. പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി ബോണി, കെ. രാജേഷ് ലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എം. സുരേഷ് കുമാർ, പി. പത്മാദേവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story