Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:44 AM IST Updated On
date_range 6 March 2018 10:44 AM ISTചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ചിറയിന്‍കീഴ്: ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഡയാലിസിസ് യൂനിറ്റിെൻറ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. ഒരു കോടിയോളം ചെലവഴിച്ച് നിർമിച്ച ഈ ഡയാലിസ് യൂനിറ്റില്‍ ഒരേസമയം, എട്ട് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. 120 വര്‍ഷത്തോളം പഴക്കമുള്ള ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനായി ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി വഴി 68 കോടി വകയിരുത്തിയിരുന്നു. ഇതനുസരിച്ച് മാസ്റ്റർ പ്ലാന്‍ തയാറാക്കുന്നതിനും നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍കെലിനെ ചുമതലെപ്പടുത്തി ഉത്തരവായി. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, വൈസ് പ്രസിഡൻറ് ഷൈലജ ബീഗം, മുന്‍ എം.എല്‍.എ ശരത്ചന്ദ്രപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഡി.എസ്. ശബ്‌നം എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story