Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:41 AM IST Updated On
date_range 6 March 2018 10:41 AM ISTസീനിയർ സിറ്റിസൺസ് മാർച്ച് നാളെ
text_fieldsbookmark_border
തിരുവനന്തപുരം: ബജറ്റിൽ വയോജനങ്ങളെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്നും ഇതിനെതിരെ സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ ബുധനാഴ്ച നിയമസഭാ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർധക്യകാല പെൻഷൻ 60 വയസ്സ് കഴിഞ്ഞവർക്ക് 3500 രൂപയും 80 കഴിഞ്ഞവർക്ക് 5000 രൂപയും നൽകണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. വാർധക്യകാല പെൻഷൻ വർധിപ്പിക്കുക, ക്ഷേമനിധി പെൻഷനുകൾ നിലനിർത്തുക, വയോജന വകുപ്പും വയോജന കമീഷനും രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. മറ്റ് ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. ഭാരവാഹികളായ എസ്. ഹനീഫാ റാവുത്തർ, എൻ. അനന്തകൃഷ്ണൻ, കെ.എൻ.കെ. നമ്പൂതിരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story