Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:41 AM IST Updated On
date_range 6 March 2018 10:41 AM ISTബാലാവകാശ കമീഷൻ ചെയർപേഴ്സൺ; സി.ജെ. ആൻറണിക്ക് ചുമതല
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സെൻറ പൂർണ അധികച്ചുമതല നിലവിൽ അംഗമായ സി.ജെ. ആൻറണിക്ക് നൽകി സർക്കാർ ഉത്തരവായി. ചെയർപേഴ്സണായ ശോഭ കോശിയുടെ കാലാവധി പൂർത്തിയായ ഒഴിവിലാണ് നിയമനം. പുതിയ ചെയർപേഴ്സണെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സി.ജെ. ആൻറണിയുടെ നിയമനമെന്ന് ഉത്തരവിൽ പറയുന്നു. ജില്ല ജുവനൈൽ വെൽഫെയർ ബോർഡ് അംഗം, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം, ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം വടക്കേവിളയാണ് സ്വദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story