Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:41 AM IST Updated On
date_range 6 March 2018 10:41 AM ISTഎൻജി. കോളജ് നൈപുണ്യ വികസന പദ്ധതിയിൽ ക്രമക്കേടെന്ന് പ്രതിപക്ഷം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയിൽ ക്രമക്കേട് ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. 46 കോടി ചെലവിൽ പദ്ധതി നടപ്പാക്കുന്ന 150 കോളജുകളിൽ 135ഉം സ്വാശ്രയമേഖലയിലാണെന്നും ഒരു മുന്നൊരുക്കവുമില്ലാതെയാണ് വെർച്വൽ ക്ലാസ് മുറികളിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ഒാർഡർ നൽകിയതെന്നും ആരോപിച്ച് നിയമസഭയിൽ വി.ഡി. സതീശനാണ് രംഗത്തെത്തിയത്. എന്നാൽ, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വീണ്ടും പരിശോധിക്കാൻ സർക്കാർ തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ബജറ്റ് ധനാഭ്യർഥന ചർച്ചയിലാണ് വി.ഡി. സതീശൻ ഗുരുതര ആരോപണമുന്നയിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ കൂടുതലും സ്വാശ്രയ കോളജുകൾ ആയത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. വെർച്വൽ ക്ലാസ് മുറിക്കായി ഉപകരണങ്ങൾ വാങ്ങാൻ ഒാർഡർ നൽകുന്നതിന് നടപടിക്രമം പാലിച്ചില്ല. ഇപ്പോൾ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ തുകക്ക് പദ്ധതി നടപ്പാക്കാമെന്നിരിക്കെ അനാവശ്യ തിടുക്കം ഇക്കാര്യത്തിലുണ്ടായെന്നും െഎ.ടി വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, പദ്ധതിയിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഏത് പദ്ധതിയും വേഗത്തിൽ നടപ്പാക്കുകയെന്നതാണ് സർക്കാറിെൻറ നയം. സ്കിൽ ഡെവലപ്മെൻറ് പ്ലാറ്റ്ഫോം ഒാഫ് കേരളയുടെ ഭാഗമായി എൻജിനീയറിങ് കോളജുകളിൽ നടപ്പാക്കുന്ന പദ്ധതിക്ക് ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സിലബസിലില്ലാത്ത െഎ.ടി അനുബന്ധ േമഖലകളിൽ വിദ്യാർഥിക്ക് നൈപുണ്യം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 10 എം.ബി കണക്ടിവിറ്റി ബി.എസ്.എൻ.എൽ വഴിയാണ് എടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയവയിലെ നൈപുണ്യം ഓൺലൈനായി നൽകുകയാണ് ഉദ്ദേശിക്കുന്നത്. ക്ലാസ് റൂം ഒരുക്കിയവരെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തൂ. സ്വാശ്രയ കോളജുകളിൽ നിലവാരം കുറവാണെന്ന് പരാതിയുണ്ടെന്നും അവിടെനിന്ന് ഇറങ്ങുന്നയാളും വൈദഗ്ധ്യം നേടിയിരിക്കണമെന്നതിനാലാണ് അവരെ ഉൾപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story