Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:41 AM IST Updated On
date_range 6 March 2018 10:41 AM ISTത്രിപുരയിൽ സി.പി.എമ്മിെൻറ അടിത്തറ ഭദ്രം ^മുഖ്യമന്ത്രി
text_fieldsbookmark_border
ത്രിപുരയിൽ സി.പി.എമ്മിെൻറ അടിത്തറ ഭദ്രം -മുഖ്യമന്ത്രി തിരുവനന്തപുരം: ത്രിപുരയിൽ സി.പി.എമ്മിെൻറ ജനകീയാടിത്തറ ഭദ്രമാണെന്നും വോട്ടിങ് ശതമാനം പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ കോൺഗ്രസിെൻറ ഗതികേട് എത്രമാത്രം അപമാനകരമാണെന്നാണ് ഒാർക്കേണ്ടതെന്നും നിയമസഭയിൽ വി.ഡി. സതീശൻ നടത്തിയ പരാമർശത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാധിപത്യവും സമാധാനവും അട്ടിമറിച്ചാണ് ത്രിപുരയിൽ ബി.ജെ.പി ഭരണത്തിലെത്തിയത്. അവിടെ ഒഴുക്കിയ പണവും ഉപയോഗിച്ച രീതിയും പരിശോധിച്ചാൽ ഇത് വ്യക്തമാകും. കോൺഗ്രസ് പാർട്ടിയാകെ ബി.ജെ.പിയിലേക്ക് പോയതാണ് നമ്മൾ കണ്ടത്. ബി.ജെ.പിയുടെ രണ്ട് ശതമാനത്തിനൊപ്പം കോൺഗ്രസിന് കഴിഞ്ഞതവണ ലഭിച്ച 35 ശതമാനം വോട്ടും ബി.ജെ.പിക്ക് ലഭിച്ചു. ബി.ജെ.പി എം.എൽ.എമാരിൽ 36 പേരും കഴിഞ്ഞ തവണത്തെ കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. അധികാരം പിടിക്കാൻ വിധ്വംസക ശക്തിയായ ഐ.പി.എഫ്.ടിയുമായി യോജിക്കാൻ ഒരു മടിയും ബി.ജെ.പിക്കുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ധനാഭ്യർഥന ചർച്ചക്കിടെ, സി.പി.എമ്മിെൻറ അക്രമ രാഷ്ട്രീയമാണ് ത്രിപുരയിലെ ഭരണത്തകർച്ചക്ക് കാരണമായതെന്നാണ് വി.ഡി. സതീശൻ ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story