Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'പുസ്തകക്കുടുക്ക':...

'പുസ്തകക്കുടുക്ക': സമ്പാദ്യപദ്ധതി ഏറ്റുവാങ്ങി

text_fields
bookmark_border
കിളിമാനൂർ: വിദ്യാർഥികളിൽ സമ്പാദ്യശീലം വർധിപ്പിക്കുക, വീട്ടിലൊരു ലൈബ്രറി ആരംഭിക്കുക, വായന ശീലം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് ഗവ. എൽ.പി.എസിൽ കഴിഞ്ഞവർഷം ആരംഭിച്ച 'പുസ്തകക്കുടുക്ക' പദ്ധതിയുടെ സമ്പാദ്യം ഏറ്റുവാങ്ങൽ ചടങ്ങ് നടന്നു. പി.ടി.എയുടെ നേതൃത്വത്തിലാണ് എൽ.കെ.ജി മുതലുള്ള മുഴുവൻ കുട്ടികൾക്കും കുടുക്കകൾ നൽകി ഒരധ്യയനവർഷം ശേഖരിച്ച പണംകൊണ്ട് പുസ്തകങ്ങൾ വാങ്ങാൻ പദ്ധതി ആവിഷ്കരിച്ചത്. 1500 രൂപവരെ സമാഹരിച്ചവരുണ്ട്. ഓരോ ക്ലാസിലും കൂടുതൽ തുക സമാഹരിച്ചവർക്ക് സമ്മാനങ്ങൾ നൽകി. ചടങ്ങ് പി.ടി.എ എസിഡൻറ് എസ്. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ജി. ദിനേശ്കുമാർ, എം.പി.ടി.എ പ്രസിഡൻറ് റീന, സ്കൂൾ പ്രഥമാധ്യാപകൻ കെ.വി. വേണുഗോപാൽ, അധ്യാപകരായ ഷമീന, അൻസി, ഷൈലജ, ക്ലീറ്റസ്, അരുൺദാസ്, ലിജി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story