Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് ജോലിക്കിടെ സ്​ഫോടനം; ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

text_fields
bookmark_border
വെളിയം: വെളിയത്ത് തൊഴിലുറപ്പ് സ്ത്രീകൾ ജോലിചെയ്യുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. മൂന്നുദിവസം മുമ്പായിരുന്നു പണിക്കിടെ സ്ഫോടനം ഉണ്ടായത്. കുപ്പികൾ പൊട്ടിത്തെറിക്കുന്നതിനോടൊപ്പം പാറപൊട്ടിക്കുന്നതിനുള്ള സാമഗ്രികളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഒരു സ്ത്രീയുടെ ചെവിക്ക് ഗരുതര പരിേക്കൽക്കുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിൽ മാലിന്യം കുന്നുകൂട്ടി കത്തിക്കുന്നതിനിടെയാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനം ഉണ്ടായത്. വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസ്, ഡോഗ്സക്വാഡ് എന്നിവർ പരിശോധന നടത്തിയിരുന്നു. എന്നാൽ, എന്താണ് സംഭവിച്ചതെന്ന് അധികൃതർക്ക് ഇതുവരെ വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. സമീപത്തായി പാറ ക്വാറി പ്രവർത്തിക്കുന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. എന്നാൽ, പൊലീസ് ഇത് നിഷേധിച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story