Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:59 AM IST Updated On
date_range 5 March 2018 10:59 AM ISTപരീക്ഷണ കത്തിക്കലിൽ വിഷപ്പുക പരന്നു; കലക്ടർ ഇഷ്ടികച്ചൂള പൂട്ടിച്ചു
text_fieldsbookmark_border
കുണ്ടറ: വിഷപ്പുക പരന്നതിനെ തുടർന്ന് ഇഷ്ടിക്കച്ചൂള കലക്ടർ പൂട്ടിച്ചു. പെരുമ്പുഴ കുളപ്ര ബ്രിക്സിെൻറ ചൂളയാണ് പൂട്ടിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് മൂന്ന് മാസമായി പ്രവർത്തിച്ചിരുന്നില്ല. മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരീക്ഷണ കത്തിക്കൽ നടത്തിപ്പോഴാണ് വാനോളം ഉയരത്തിലും കിലോമീറ്റർ ചുറ്റളവിലും പുക പരന്നത്. രണ്ട് ലക്ഷത്തോളം ഇഷ്ടികക്കാണ് തീകൊടുത്തത്. രണ്ട് ദിവസമായി ശ്വാസതടസ്സവം മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്ന നാട്ടുകാർ ഉടമയെ വിവരം അറിയിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് പോലും പുക കാരണം ഫാക്ടറിക്ക് സമീപത്തേക്ക് എത്താനായില്ല. ഇതിനിടെ സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ കലക്ടർ സ്ഥലത്തെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് ഫയർ ഫോഴ്സിനെ വിളിച്ചുവരുത്തി തീ കെടുത്തുകയും നിർത്തിവെപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story