Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:59 AM IST Updated On
date_range 5 March 2018 10:59 AM ISTബേബി ജോണിന് സ്മാരകമൊരുക്കി ചവറ ഐ.ടി.ഐ
text_fieldsbookmark_border
ചവറ: ബേബി ജോണിെൻറ ജന്മശതാബ്ദിയിൽ ചവറ ഐ.ടി.ഐ സ്മാരകമൊരുക്കി. 40 വർഷം പൂർത്തിയാകുന്ന ചവറ കൊറ്റൻകുളങ്ങര എൻ.എസ്.എൻ.എസ്.എം ഐ.ടി.ഐ സ്ഥാപിച്ചത് ബേബി ജോൺ ആയിരുന്നു. ഉദ്ഘാടനം ഏഴിന് നടക്കുമെന്ന് മാനേജർ ചവറ വി. വാസുപിള്ള അറിയിച്ചു. രാവിലെ 10ന് സ്മാരക ഹാളിെൻറ ഉദ്ഘാടനം മുൻ തൊഴിൽ മന്ത്രി ഷിബു ബേബിജോൺ നിർവഹിക്കും. ചവറ വി. വാസുപിള്ള അധ്യക്ഷത വഹിക്കും. ട്രെയിനിങ് ഇൻസ്പെക്ടർ പി.കെ. ഇന്ദിര, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ബി. വിജയൻ, കൊല്ലം ഗവ. വനിത ഐ.ടി.ഐ പ്രിൻസിപ്പൽ ബി. ഹരേഷ് കുമാർ എന്നിവർ പങ്കെടുക്കും. കഴിഞ്ഞവർഷം വിവിധ ട്രേഡുകളിൽ നടന്ന എൻ.സി.വി.ടി പരീക്ഷയിൽ ഒന്നാമതെത്തിയവർക്ക് ബേബി ജോൺ സ്മാരക കാഷ് അവാർഡ് വിതരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story