Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.ഐ.പി കനാലിൽ ചവറിന്...

കെ.ഐ.പി കനാലിൽ ചവറിന് തീപിടിച്ചു; പുക ജനത്തിന്​ ദുരിതമായി

text_fields
bookmark_border
പരവൂർ: കെ.ഐ.പി കനാലിൽ കുന്നുകൂടിക്കിടന്ന ചവറിന് തീപിടിച്ചതുമൂലം അഞ്ചുദിവസമായി ഉയരുന്ന പുക യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. നെടുങ്ങോലം താലൂക്ക് ആശുപത്രിവളപ്പിനോട് ചേർന്നാണ് ദിവസങ്ങളായി ദുർഗന്ധം വമിക്കുന്ന പുക ഉയരുന്നത്. താലൂക്ക് ആശുപത്രിക്കുമുന്നിൽനിന്ന് പാറയിൽക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡിൽ കലുങ്കിനു താഴെയാണ് ചവറിന് തീപിടിച്ചത്. പ്രദേശവാസികളും വിവിധയിടങ്ങളിൽനിന്ന് ഇവിടെ വൻതോതിൽ ചവറുകൾ നിക്ഷേപിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവക്ക് തീപിടിച്ചതോടെ വളരെ ഉയരത്തിൽ തീ ആളിപ്പടർന്നു. ഇതിനു തൊട്ടടുത്തായി വൈദ്യുതി ട്രാൻസ്ഫോർമറും നിരവധി വീടുകളുമുണ്ട്. തീ നിയന്ത്രണാതീതമായതിനെത്തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. പരവൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും പ്ലാസ്റ്റിക് ധാരാളമുണ്ടെന്ന് മനസ്സിലാക്കിയ അവർ ആദ്യം തീകെടുത്താൻ തയാറായില്ല. പ്ലാസ്റ്റിക് അധികമുള്ളതിനാൽ തീ അണയുകയില്ലെന്നും ദിവസങ്ങളോളം പുകഞ്ഞുകൊണ്ടിരിക്കുമെന്നും അവർ നാട്ടുകാരെ ബോധ്യപ്പെടുത്തിയെങ്കിലും അണക്കണമെന്ന് നിർബന്ധം മുറുകിയതിനെത്തുടർന്ന് തീകെടുത്തി. അഞ്ചു ദിവസം പിന്നിട്ടിട്ടും പുകപടലം ശമിക്കുന്നില്ല. പ്രദേശമാകെ പുക വ്യാപിക്കുകയാണ്. ദുർഗന്ധം വമിക്കുന്ന പുക ശ്വസിക്കുന്നതുമൂലം പലർക്കും ശ്വാസതടസ്സമനുഭവപ്പെടുന്നതായും പരാതിയുണ്ട്. ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹനക്കാരും കാൽനടക്കാരും പുകമൂലം വലയുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story