Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTകരിപിടിച്ച ഇഷ്ടികക്കൂട്ടുകളിൽ കത്തിയാളുന്ന സാമൂഹികക്കാഴ്ചകൾ; ശ്രേദ്ധയമായി ഇൻസ്റ്റലേഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് അടുപ്പു കൂട്ടാൻ ഉപയോഗിച്ച ഇഷ്ടികകൾ ഒരു കൂട്ടം കലാകാരന്മാർ ഇൻസ്റ്റലേഷനാക്കിയപ്പോൾ (പ്രതിഷ്ഠാപനം) അത് സാമൂഹിക യാഥാർഥ്യങ്ങൾക്ക് നേരെയുള്ള ചൂണ്ടുവിരലായി. അട്ടപ്പാടിയിലെ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട മധുവും അകലുന്ന സാമൂഹികബന്ധങ്ങളും പരിസ്ഥിതി സൗഹൃദ വികസനവുമെല്ലാം കരിപുരണ്ട ഇഷ്ടികക്കൂട്ടിൽ നഗരം കണ്ടറിഞ്ഞു. പാവപ്പെട്ടവരുടെ വാസ്തുശിൽപി എന്നറിയപ്പെട്ടിരുന്ന ലാറി ബേക്കറിെൻറ 100ാം ജന്മദിനത്തോടനുബന്ധിച്ചാണ് 'ബിയോണ്ട് ബ്രിക്‌സ്' എന്ന പേരിൽ 100 ഇൻസ്റ്റലേഷനുകൾ ഒരുക്കിയത്. കനകക്കുന്ന് കൊട്ടാര പരിസരം, കവടിയാർ-പാളയം റോഡ്, യൂനിവേഴ്സിറ്റി കോളജ് പരിസരം എന്നിവിടങ്ങളിലാണ് വെന്തുകരിഞ്ഞ ഇഷ്ടികകളിലൂടെ സമൂഹത്തിെൻറ നേർചിത്രങ്ങൾ ആവിഷ്കരിച്ചത്. സാമൂഹികമാധ്യമങ്ങളിൽ കേരളം കണ്ട മധുവിെൻറ നിസ്സഹായവസ്ഥയുടെ പ്രതീകാത്മകമായ അവതരണമാണ് ഏറെ ഹൃദ്യമായത്. വ്യത്യസ്തമായി അടുക്കിയ ഇഷ്ടിക സ്തൂപത്തിൽ ആരോ ഉപേക്ഷിച്ച ഷാൾ ഉപയോഗിച്ച് കെട്ടിയായിരുന്നു ക്രമീകരണം. സമൂഹത്തിലുണ്ടാകുന്ന വിടവും ഇഷ്ടികയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ലാറി ബേക്കറുടെ ശൈലികളും രീതികളും പുതിയ തലമുറക്ക് പരിചയെപ്പടുത്തുന്ന അവതരണങ്ങളുമുണ്ട്. അദ്ദേഹത്തിെൻറ വാസ്തുവിദ്യ വൈദഗ്ധ്യവും നിലവിലെ രീതികളും താരതമ്യം ചെയ്ത് കനകക്കുന്ന് കൊട്ടാര പരിസരത്തൊരുക്കിയ ആവിഷ്കാരവും ശ്രദ്ധേയമാണ്. രാജ്യത്തെയും വിദേശത്തെയും അഞ്ഞൂറോളം ആര്‍ക്കിടെക്റ്റുകളാണ് പരിപാടിക്കായി കൈകോർത്തത്. ആര്‍ക്കിടെക്റ്റുകള്‍ക്ക് പുറമേ, ഡിസൈനര്‍മാര്‍, കല്‍പ്പണിക്കാര്‍, വിവിധ കോളജുകളിലെ മുന്നൂറോളം ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികൾ എന്നിവരും പങ്കാളികളായി. ചൊവ്വാഴ്ച വരെ പ്രദർശനം നടക്കും. തുടർന്ന്, ഇഷ്ടികകൾ കോർപറേഷന് കൈമാറും. ലക്ഷക്കണക്കിന് ഇഷ്ടികകളാണ് ഭക്തര്‍ പൊങ്കാലയിട്ട ശേഷം നഗരത്തില്‍ ഉപേക്ഷിക്കാറുള്ളതെന്നും ഇവയുടെ പുനരുപയോഗം ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാന്‍ കൂടിയായിരുന്നു ഇൻസ്റ്റലേഷനെന്നും സംഘാടകർ പറഞ്ഞു. കേരളീയ പാരമ്പര്യത്തിനും പരിസ്ഥിതിക്കും അനുയോജ്യമായ വാസ്തുശിൽപവിദ്യ വികസിപ്പിച്ച ലാറി ബേക്കറിെൻറ ബദല്‍ സാങ്കേതികവിദ്യ തുടര്‍ന്നുള്ള സുസ്ഥിരവികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജന്മശതാബ്ദി ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story