Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTവിമാനത്താവളത്തില്‍ പുതിയ എയര്‍ട്രാഫിക് കണ്ട്രോള് ടവര്‍ വരുന്നു
text_fieldsbookmark_border
വള്ളക്കടവ്: വിമാനത്താവളത്തില്‍ പുതിയ എയര്‍ട്രാഫിക് കണ്ട്രോള് ടവര്‍ (എ.ടി.സി) വരുന്നു. നിലവിലെ എയര്‍ട്രാഫിക് കണ്ട്രോള് ടവറിന് കീഴിലൂടെ പറക്കുന്ന വിമാനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് അത്യാധുനിക സംവിധാനങ്ങള്‍ ഉളള പുതിയ എ.ടി.സി അടിയന്തരമായി സ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്. രാജ്യാന്തരവിമാനത്താവളത്തില്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന ചാക്ക ഭാഗത്തെ ഒന്നരയേക്കറോളം വരുന്ന സ്ഥലത്താണ് നിര്‍മിക്കാനൊരുങ്ങുന്നത്. ഏരിയ കണ്ട്രോള് സെൻറര്‍, അപ്രോച്ച് കണ്ട്രോള് സെൻറര്‍, എയ്റോഡ്രോം കണ്ട്രോള് ഉള്‍പ്പെട്ടെ കോംപ്ലക്സും ചേര്‍ന്നതാണ് പുതിയ എയര്‍ട്രാഫിക് കണ്ട്രോള് ടവര്‍. 43 മീറ്റര്‍ ഉയരത്തില്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ ഉള്ള ടവറാണ് ഇവിടെ നിര്‍മിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്ലാനിങ് വിഭാഗത്തിെൻറ അനുമതിക്കായി പുതിയ ടവറിെൻറ പ്ലാന്‍ നല്‍കിക്കഴിഞ്ഞു. അനുമതി ലഭ്യമായാല്‍ ഉടന്‍ ഇതിെൻറ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിലവില്‍ ശംഖുംമുഖം ഭാഗത്തായുള്ള പഴയടെര്മിനലിനോട് ചേര്‍ന്നാണ് ഏറോഡ്രോം കണ്ട്രോള് സെൻററും,എയര്‍ട്രാഫിക് കണ്ട്രോള് സെൻററും പ്രവര്‍ത്തിക്കുന്നത്. സ്െപയിനില്നിന്ന് ഇറക്കുമതി ചെയ്ത ഇന്ദ്രയെന്ന ആധുനിക റഡാര്‍ (ഓപറേഷന് വിഭാഗത്തില്‍) ചെക്കോസ്ളോവാക്യയില്നിന്ന് എത്തിച്ച എല്‍.ഡി.എസ് റഡാര്‍ എന്നിവയാണ് നിലവില്‍ എയര്‍ട്രാഫിക് കണ്ട്രോള് സെൻററി ഉള്ളത്. സൈനികവിമാനങ്ങള്‍, യാത്രാ വിമാനങ്ങള്‍, ചരക്ക് വിമാനങ്ങള്‍, എന്നിവയുൾപ്പെടെ 350ഒാളം വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിെൻറ മുകളിലൂടെ ദിവസവും കടന്നുപോകുന്നത്. ഇൗ വിമാനങ്ങളെ നിയന്ത്രിക്കുന്നത് തിരുവനന്തപുരം എയര്‍ട്രാഫിക് കണ്ട്രോളാണ്. 30,000 അടി മുതല്‍ 46,000 അടി വരെ ഉയരത്തില്‍ കടന്നുപോകുന്ന ഈ വിമാനങ്ങളുടെ പാത തമിഴ്നാട് തൃശിനാപള്ളി വരെയും കടലില്‍ 450 കിലോമീറ്റര്‍ ദൂരപരിധി വരെയും കൃത്യമായി നിയന്ത്രിച്ച് വിടുന്നത് തിരുവനന്തപുരത്തെ എയര്‍ട്രാഫിക് കണ്ട്രോളാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ കൊല്‍ക്കത്തയില്‍ അത്യാധുനിക റഡാര്‍ സൗകര്യങ്ങളോട് കൂടിയ ടവര്‍ സ്ഥാപിച്ച് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story