Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:44 AM IST Updated On
date_range 5 March 2018 10:44 AM ISTലീഗൽ സർവിസ് അതോറിറ്റി സംഘം ആദിവാസി മേഖലയിൽ സന്ദർശനം നടത്തി
text_fieldsbookmark_border
കുളത്തൂപ്പുഴ: മാർച്ച് അവസാനം ആദിവാസികൾക്കായി സംഘടിപ്പിക്കുന്ന നിയമസഹായ ക്യാമ്പിന് മുന്നോടിയായി ആദിവാസി മേഖലകളിലെ സാമൂഹിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി ലീഗൽ സർവിസ് അതോറിറ്റി സംഘം പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിലെത്തിയ അതോറിറ്റി ജില്ല ജഡ്ജി സുധാകാന്തിെൻറ നേതൃത്വത്തിലുള്ള സംഘം ആദിവാസി കോളനികളായ പെരുവഴിക്കാല, രണ്ടാം മൈൽ, ചെറുകര എന്നിവിടങ്ങളിൽ സന്ദർശനം നടത്തി കോളനിവാസികളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആദിവാസി വിദ്യാർഥികൾ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കുന്നതിനായി പട്ടികവർഗ-വികസന വകുപ്പ് നടപ്പാക്കുന്ന ഗോത്രസാരഥി പദ്ധതി ഫണ്ടിെൻറ അപര്യാപ്തത നിമിത്തം പലയിടത്തും തടസ്സപ്പെട്ട നിലയിലാണെന്ന് കോളനിവാസികൾ പറഞ്ഞു. പദ്ധതിയുടെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജഡ്ജി ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ, അംഗങ്ങളായ ടി. ബാബു, ബി.എസ്. വിഷ്ണു, ദിവ്യ, ശ്രീലത. എസ്.എസ്, ഉൗരു മൂപ്പൻമാർ എന്നിവർ സംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story