Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതനിരപേക്ഷ ശക്തികൾ...

മതനിരപേക്ഷ ശക്തികൾ ഐക്യപ്പെടണം ^എൻ.കെ. േപ്രമചന്ദ്രൻ എം.പി

text_fields
bookmark_border
മതനിരപേക്ഷ ശക്തികൾ ഐക്യപ്പെടണം -എൻ.കെ. േപ്രമചന്ദ്രൻ എം.പി കൊല്ലം: സംഘ്പരിവാർ ഫാഷിസത്തിനെതിരെ മത നിരപേക്ഷ സമൂഹം യോജിച്ച പോരാട്ടത്തിന് തയാറാകണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. കൊല്ലം അയത്തിൽ വ്യക്തിനിയമ സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും തകർത്ത് രാജ്യത്തെ ഏകാധിപത്യത്തിലേക്കും ഏക മതവാദത്തിലേക്കും നയിക്കുകയാണ് സംഘ്പരിവാർ. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. ഗോൾവാക്കർ വിഭാവനചെയ്യുന്ന ഹിന്ദുത്വം ഹിന്ദു സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം, മൂവാറ്റുപുഴ അഷ്റഫ് മൗലവി, കെ.പി. മുഹമ്മദ്, പി. രാമഭദ്രൻ, പ്രഹ്ലാദൻ, മുൻ എം.എൽ.എ എ. യൂനുസ്കുഞ്ഞ്, എ. ഷാനവാസ്ഖാൻ, കുരീപ്പള്ളി ഷാജഹാൻ ഫൈസി, മൈലക്കാട് ഷാ, വിളയോടി ശിവൻകുട്ടി, പ്രഫ. ഗോപിനാഥ്, തടിക്കട് സഈദ് മൗലവി, ഹാഫിസ് അഫ്സൽ ഖാസിമി, എ.കെ. സലാഹുദീൻ, ഇസ്മായിൽ ഗനി എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story