Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:42 AM IST Updated On
date_range 5 March 2018 10:42 AM ISTഭക്തിയുടെ നിറവിൽ മണ്ടയ്ക്കാട് കൊടിയേറ്റ്
text_fieldsbookmark_border
നാഗർകോവിൽ: ഭക്തിയുടെ നിറവിൽ മണ്ടയ്ക്കാട് ഭഗവതിയമ്മൻ ക്ഷേത്രത്തിൽ കുംഭമമാസ ഉത്സവത്തിന് ഞായറാഴ്ച കൊടിയേറി. രാവിലെ 7.15 ന് ക്ഷേത്രധ്വജത്തിൽ ദേവസ്വം തന്ത്രി മഹാദേവ അയ്യരുടെ കാർമികത്വത്തിൽ ക്ഷേത്രം പൂജാരിമാരായ ചട്ടനാഥകുരുക്കൾ, വിനീഷ്കുരുക്കൾ എന്നിവർ കൊടിേയറ്റി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്്ണൻ, എം.പി.എ. വിജയകുമാർ, ജെ.ജി. പ്രിൻസ് എം.എൽ.എ, ദേവസ്വം ജോയൻറ് കമീഷണർ എം. അൻപുമണി, സബ്കലക്ടർ രാജഗോപാൽ സുൻകാര എന്നിവർ പങ്കെടുത്തു. 10 ദിവസം നടക്കുന്ന ഉത്സവം 13ന് സമാപിക്കും. ഉത്സവത്തിന് കേരളത്തിൽനിന്നുള്ള നിരവധി ഭക്തന്മാരാണ് പങ്കെടുത്തത്. സുരക്ഷക്കായ് ശക്തമായ പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അയ്യാ വൈകുണ്ഠസ്വാമിയുടെ ജന്മദിന ഘോഷയാത്ര നടത്തി നാഗർകോവിൽ: സാമൂഹിക പരിഷ്കർത്താവ് അയ്യാ വൈകുണ്ഠസ്വാമിയുടെ 186ാമത് ജന്മദിന ഘോഷയാത്ര നടന്നു. ഞായറാഴ്ച പുലർച്ചെ നാഗരാജ ക്ഷേത്രമൈതാനത്തുനിന്ന് പുറപ്പെട്ട ഘോഷയാത്ര ഉച്ചക്ക് മുമ്പ് സ്വാമിത്തോപ്പ് അയ്യാ വൈകുണ്ഠപതിയിൽ എത്തിച്ചേർന്നു. ഘോഷയാത്രയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തു നിന്നും തിരുച്ചെന്തൂർ നിന്നും വാഹനജാഥ ശനിയാഴ്ച നാഗർകോവിലിൽ എത്തിയിരുന്നു. കന്യാകുമാരി ജില്ലയിലെ വിശ്വാസികൾ കൂടി ഒത്തുകൂടിയശേഷം ഞായറാഴ്ച രാവിലെ ബാലപ്രജാപതി അടികളുടെ നേതൃത്വത്തിലാണ് അവതാരദിനഘോഷയാത്ര സ്വാമിത്തോപ്പിലേക്ക് പുറപ്പെട്ടത്. സ്വാമിത്തോപ്പിൽ എത്തിയ ഘോഷയാത്രക്ക്്്്്്്് സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story