Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:42 AM IST Updated On
date_range 5 March 2018 10:42 AM ISTനിയമത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം ^ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
നിയമത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം -ഡെപ്യൂട്ടി സ്പീക്കർ തിരുവനന്തപുരം: കബളിപ്പിക്കലും ചൂഷണവും വ്യാജ പ്രചാരണങ്ങളും അനുദിനം കൂടിവരുന്ന കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണനിയമത്തെക്കുറിച്ചും നിയമം അനുശാസിക്കുന്ന പരിരക്ഷയെക്കുറിച്ചും ജനങ്ങൾ ബോധവാന്മാരാകണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി. ലോക ഉപഭോക്തൃ അവകാശദിനത്തോടനുബന്ധിച്ച് ജില്ല ഉപഭോക്തൃസമിതി നടത്തുന്ന ഉപഭോക്തൃബോധവത്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ഉപഭോക്തൃസമിതി വൈസ് പ്രസിഡൻറ് ജി. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. എൻ. ഗോപകുമാർ, എസ്. പീതാംബരപ്പണിക്കർ, ഷെഹർബാൻ ബീഗം, അണ്ടൂർക്കോണം ശ്യാംകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാർ താലൂക്ക് സപ്ലൈ ഒാഫിസർ കെ. ശ്രീകുമാർ, സമിതി നിയമവിഭാഗം കൺവീനർ അഡ്വ. വി. ജ്യോതി എന്നിവർ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story