Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു -^യുവമോർച്ച

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു --യുവമോർച്ച തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. രാജീവ് ആരോപിച്ചു. കെ.എസ്.ആര്‍.ടി.സി റിസർവ് കണ്ടക്ടർ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകൾ അവരുടെ ആൾക്കാരെ പിൻവാതിൽ വഴി കയറ്റി സ്ഥിരപ്പെടുത്തുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും അഡ്വൈസ് അയച്ച മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം നൽകണമെന്നും ആർ.എസ്. രാജീവ് ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ രഞ്ജിത് ചന്ദ്രൻ, രാഗേന്ദു, ജില്ല പ്രസിഡൻറ് ജെ.ആർ. അനുരാജ്, നേതാക്കളായ ചന്ദ്രകിരൺ, അഖിൽ കരമന പ്രവീൺ എന്നിവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story