Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM IST'അറിവരങ്ങ്' ജില്ലതല ക്വിസ് മത്സരം
text_fieldsbookmark_border
ആറ്റിങ്ങല്‍: ഇടയ്‌ക്കോട് ഭൂതനാഥന്‍കാവ് ക്ഷേത്ര ഉത്സവത്തിെൻറ ഭാഗമായി നടന്ന അറിവരങ്ങ് ജില്ലതല ക്വിസ് മത്സരം സി.ഐ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സോമന്‍നായര്‍, സോമകുമാരന്‍നായര്‍, മധുസൂദനന്‍നായര്‍, അഭിജിത് പ്രഭ, അരുണ്‍ എന്നിവര്‍ സംസാരിച്ചു. മത്സരവിജയികള്‍ക്ക് കവി രാധാകൃഷ്ണന്‍ കുന്നുംപുറം സമ്മാനദാനം നിർവഹിച്ചു. ആറ്റിങ്ങല്‍: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ വികസന സെമിനാര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ആര്‍. രാജു, ആര്‍.എസ്. രേഖ, എസ്. ജമീല, അവനവഞ്ചേരി രാജു, റുഖൈനത്ത്, സി. പ്രദീപ്, എം. അനില്‍കുമാര്‍, സി.ജെ. രാജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആറ്റിങ്ങല്‍: ഗവ. പോളിടെക്‌നിക് കോളജില്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളായ ബേസിക് ഓട്ടോമൊബൈല്‍ എൻജിനീയറിങ്, മൊബൈല്‍ഫോണ്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഫോൺ.9447389922.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story