Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTഅരുണിന് സ്വപ്നക്കൂട് ഒരുങ്ങുന്നു; വാടകയുടെ ഭയമില്ലാതെ ഇനി തലചായ്ച്ചുറങ്ങാം...
text_fieldsbookmark_border
കിളിമാനൂര്‍: കെ.എം. ജയദേവന്‍മാസ്റ്റര്‍ സ്മാരക പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ കാരുണ്യ ഭവന പദ്ധതിയിലെ ആദ്യവീടിെൻറ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിര്‍വഹിച്ചു. നഗരൂര്‍ പാവൂര്‍കോണം സ്വദേശി അരുണിനാണ് ആദ്യ വീട് നിർമിച്ചുനൽകുന്നത്. വീട് നിർമാണത്തിനുള്ള ആദ്യഘട്ട തുക കരാറുകാരന് ഗണേഷ്‌കുമാര്‍ കൈമാറി. സൊസൈറ്റി പ്രസിഡൻറ് അനില്‍കുമാർ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ലസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുഖ്യാതിഥിയായിരുന്നു. ഗണേഷ്‌കുമാറിന് കെ.എം. ജയദേവൻ മാസ്റ്റര്‍ സൊസൈറ്റിയുടെയും നഗരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും പ്രവാസി സംഘത്തിെൻറയും ഉപഹാരം കൈമാറി. ഡോ. എ. സമ്പത്ത് എം. പി, ബി. സത്യന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി.പി. മുരളി, കിളിമാനൂര്‍ ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രന്‍, ജില്ല പഞ്ചായത്തംഗം ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാഷൈജുദേവ്, എസ്. നോവല്‍രാജ് എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി എം. ഷാജഹാന്‍ സ്വാഗതവും സി.പി.എം നഗരൂര്‍ ലോക്കല്‍ സെക്രട്ടറി എം. ഷിബു നന്ദിയും പറഞ്ഞു. അരുണിെൻറ അടുത്ത ബന്ധു സൗജന്യമായി നല്‍കിയ ഭൂമിയിലാണ് 'സ്വപ്നക്കൂട്' എന്ന പേരിൽ വീട് നിർമിക്കുന്നത്. പ്രവാസി വ്യവസായിയും അയോക്കി ഫാബ്രിക്കോണ്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ തിരുവനന്തപുരം സ്വദേശി ഗണേഷ്‌കുമാറാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടൊരുക്കാനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story