Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTപൂർവവിദ്യാർഥി സംഗമം: എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്നു
text_fieldsbookmark_border
കിളിമാനൂർ: കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപവത്കരിച്ച പൂർവവിദ്യാർഥിസംഗമം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്നു. പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ചെയർമാൻ കെ.ജി. പ്രിൻസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്.കെ സുനി, സ്കൂൾ പ്രഥമാധ്യാപകൻ വേണു ജി. പോറ്റി, വി. എച്ച്.എസ്.ഇ പ്രിൻസിപ്പൽ സാബു എന്നിവർ സംസാരിച്ചു. ഏഴ് വർഷം നീളുന്ന ആഘോഷങ്ങളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. വിവിധകമ്മിറ്റികളുടെ ചെയർമാൻമാരായി രതീഷ് പോങ്ങനാട് (മീഡിയ കമ്മിറ്റി ), എസ്. സജിത്ത് (നവ മാധ്യമം), തൗഫീഖ് പള്ളിക്കുന്നിൽ (ഫിനാൻസ്), സജികുമാർ (പ്രോഗ്രാം കമ്മിറ്റി ), ആലപ്പാട് ജയകുമാർ (പബ്ലിക് റിലേഷൻ), ചെറുനാരകംകോട് ജോണി (റിസപ്ഷൻ), അനൂപ് (ഡോക്യുമെേൻറഷൻ), കൃഷ്ണകുമാർ (പബ്ലിസിറ്റി) എന്നിവരെ െതരഞ്ഞെടുത്തു. ലോഗോ ക്ഷണിച്ചു കിളിമാനൂർ: രാജാ രവിവർമ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉചിതമായ ലോഗോയും, സ്കൂളിൽ രൂപവത്കൃതമായ പൂർവവിദ്യാർഥി കൂട്ടായ്മക്ക് ഉചിതമായ പേരും ക്ഷണിച്ചു. മികച്ച ലോഗോയും പേരും ഏപ്രിൽ 10നകം വേണു ജി. പോറ്റി, പ്രഥമാധ്യാപകൻ, ആർ. ആർ.വി.ബി.വി.എച്ച്.എസ്.എസ് കിളിമാനൂർ വിലാസത്തിൽ ലഭിക്കണം. െതരഞ്ഞെടുക്കപ്പെടുന്ന ലോഗോക്കും പേരിനും ഉദ്ഘാടന വേദിയിൽ കാഷ് അവാർഡ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9947386004 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story