Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTറോഡിന് നടുവിൽ പോസ്റ്റായി വൈദ്യുതി തൂൺ; വാഹനം കൊണ്ടുപോവാനാവാതെ നാട്ടുകാർ
text_fieldsbookmark_border
കാട്ടാക്കട: വൈദ്യുതി തൂൺ നടുവിലാക്കി പഞ്ചായത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. വാഹനം കൊണ്ടുപോവാൻ പ്രയാസപ്പെട്ട് നാട്ടുകാർ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കള്ളിയൽ വാർഡിൽ കോട്ടൂര്‍--കൊച്ചുകോണം -കാവുവിള റോഡാണ് വൈദ്യുതി തൂൺ നടുവിലാക്കി നവീകരിച്ചത്. എന്നാല്‍, ഗതാഗതത്തിനു തടസ്സമായ വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്ത് അംഗത്തോടും വൈദ്യുതി വകുപ്പിനോടും പലതവണ ആവശ്യപ്പെട്ടെങ്കിലും തൂൺ മാറ്റിസ്ഥാപിക്കാന്‍ കൂട്ടാക്കിയില്ല. തങ്ങളുടെ പരാതികള്‍ ആരും ചെവിക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാവുവിളയിലേക്കുള്ള 250 മീറ്റര്‍ റോഡ് പഞ്ചായത്ത് ഫണ്ടിൽനിന്ന് 4.80 ലക്ഷം മുടക്കി പാർശ്വഭിത്തി കെട്ടി കോൺക്രീറ്റ് ചെയ്തത്. മൂന്നുലക്ഷം റോഡ് കോൺക്രീറ്റിനും 1.80 ലക്ഷം പാർശ്വഭിത്തിക്കുമായാണ് ചെലവിട്ടത്. എന്നാൽ, റോഡിെൻറ തുടക്കത്തിൽ തന്നെ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി തൂൺ പണി തുടങ്ങുംമുമ്പേ മാറ്റി സ്ഥാപിക്കാനായില്ല. വൈദ്യുതി വകുപ്പിന് പണം അടയ്ക്കാത്തതിനാലാണ് തൂൺ റോഡുപണി തീർന്നിട്ടും മാറ്റാൻ കഴിയാത്തതെന്നാണ് വൈദ്യുതി വകുപ്പിെൻറ വാദം. കോൺക്രീറ്റ് റോഡ് ഇടിയാതിരിക്കാൻ അഞ്ചിടത്ത് കരിങ്കല്ലിൽ പാർശ്വഭിത്തി കെട്ടാനാണ് അടങ്കൽ എടുത്തതെങ്കിലും നാലിടത്ത് മാത്രമാണ് അടിത്തറ കെട്ടിയതെന്നും പണിയിൽ കൃത്രിമം നടന്നെന്നുമാണ് മറ്റൊരു ആക്ഷേപം. റോഡ് കോണ്‍ക്രീറ്റ് ചെയ്ത് മോടിപിടിപ്പിച്ചെങ്കിലും കാവിള പ്രദേശത്തുകാര്‍ക്ക് മുച്ചക്രവാഹനമുൾപ്പെടെ എത്തിക്കണമെങ്കില്‍ വൈദ്യുതി തൂൺ മാറ്റാതെ മാർഗമില്ല. കാവുവിള റോഡ് നവീകരണം മുതല്‍ തന്നെ ക്രമക്കേട് ഉന്നയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story