Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTവേനൽ കനത്തു കുടിനീര് തേടി തീരം
text_fieldsbookmark_border
പൂന്തുറ: തീരത്ത് കൂടിവെള്ളക്ഷാമം രൂക്ഷം. ജപ്പാന്‍ കുടിവെള്ളപദ്ധതി ഇഴയുന്നതും തീരദേശ വാര്‍ഡുകളിലൂടെ ഒഴുകുന്ന ജലസോത്രസ്സുകള്‍ മലിനമായതും കിണറുകള്‍ കുഴിച്ചാല്‍ ഉപ്പ് രസമുള്ള ജലം ലഭിക്കുന്നതും കുടിവെള്ളത്തിനായി നിലവില്‍ ഉണ്ടായിരുന്ന പൊതുടാപ്പുകള്‍ പൂട്ടിയതുമാണ് തീരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയത്. നിർമാണം തുടങ്ങിയ ജപ്പാന്‍, ജനുറം കുടിവെള്ള പദ്ധതികള്‍ പലതും വര്‍ഷങ്ങള്‍ പിന്നിട്ടും ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഓഖി ദുരന്തം വിതച്ച നഷ്ടങ്ങളുടെയും വറുതിയുടെയും ഇടയിൽ കഴിയുന്ന സാധാരണക്കാര്‍ പണം കടം വാങ്ങി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ച് വെള്ളാനകളായി മാറുകയാണ് ജല അതോറിറ്റി. കുടിവെള്ള പൈപ്പ് ലൈന്‍, സ്വിവറേജ് ലൈന്‍ എന്നിവ സ്ഥാപിക്കുന്നതിെൻറ പേരില്‍ നടക്കുന്നത് അഴിമതിയുടെ പൊടിപൂരമാണ്. ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, വള്ളക്കടവ്, അമ്പലത്തറ എന്നീ അഞ്ച് വാര്‍ഡുകളില്‍ 2013ലാണ് സ്വിവറേജ് ലൈനിനായി 42 കോടി മുടക്കി 83 കോർപറേഷന്‍ റോഡുകള്‍ കുത്തിപ്പൊളിച്ച് സ്വിവറേജ് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചത്. സ്ഥാപിച്ച് അഞ്ച് വര്‍ഷമായിട്ടും വീടുകളിലേക്ക് ബന്ധിപ്പിക്കാനോ ലൈനുകള്‍ തമ്മില്‍ യോജിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. കെ.എസ്.യു.ഡി.പിയുടെ പദ്ധതി ജല അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടത്തിയത്. 2014ല്‍ കമീഷന്‍ ചെയ്യുമെന്നായിരുന്നു പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയത്. റോഡ് കുത്തിപ്പൊളിച്ച് പൈപ്പ് ലൈനിട്ട് പോയ കരാറുകാര്‍ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ബിൽ പാസായി കിട്ടാത്തതാണ് പണി മുടങ്ങാന്‍ കാരണമെന്നാണ് കരാറുകാർ പറയുന്നത്. പുതിയ അപേക്ഷകർ പലരും റോഡ് മുറിക്കുന്നതിന് ഉള്‍പ്പെടെ പണം അടച്ച് വീട്ടിലേക്ക് പെപ്പ് ലൈന്‍ വലിച്ച ശേഷമാണ് പ്രധാന ലൈനില്‍ ജലമിെല്ലന്ന കാര്യം അറിയുന്നത്. പണി പൂര്‍ത്തിയാക്കി തീരവാസികള്‍ക്ക് അടിയന്തരമായി കുടിവെള്ളം നല്‍കിയൈല്ലങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് വലിയതുറ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടോണി ഒളിവര്‍ പറഞ്ഞു. ക്ഷാമം മനസ്സിലാക്കി തീരത്ത് സ്വകാര്യ ടാങ്കറുകള്‍ കുടിവെള്ളവുമായി തീരത്ത് കച്ചവടം പൊടിപൊടിക്കുകയാണ്. ടാങ്കറിലെ വെള്ളം മാസങ്ങള്‍ക്കുമുമ്പ് ആരോഗ്യ വകുപ്പ് പരിശോധന നടത്തി ഉപയോഗ്യമെല്ലന്ന് കെണ്ടത്തിയിരുന്നു. വെള്ളത്തിന് അമ്ലാശം ഉള്ളതിനാല്‍ കുടിക്കാന്‍ യോഗ്യമെല്ലന്ന് റിപ്പോര്‍ട്ടില്‍ അടിവരയിയിടുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഭരണ സിരാകേന്ദ്രത്തിന് മുക്കിന് താഴെ ദിവസവും അരേങ്ങറുകയാണ്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇത്തരം സംഘങ്ങള്‍ക്ക് ഒത്താശ പാടുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story