Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:36 AM IST Updated On
date_range 5 March 2018 10:36 AM ISTഎക്സ്പെർട്ട് കമീഷൻ പാനൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന്
text_fieldsbookmark_border
തിരുവനന്തപുരം: എക്സ്പെർട്ട് കമീഷൻ പാനൽ ഒൗദ്യോഗികമായി തെരഞ്ഞെടുക്കണമെന്ന് ജില്ല ഉപഭോക്തൃസമിതി ആവശ്യപ്പെട്ടു. ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിലും സംസ്ഥാന കമീഷനിലും എക്സ്പെർട്ട് കമീഷൻ റിപ്പോർട്ട് ആവശ്യമുള്ള പരാതികൾക്ക് പരാതിക്കാരനും എതിർകക്ഷിയും ഹാജരാക്കുന്ന പാനലിൽനിന്നാണ് കമീഷനെ നിയോഗിച്ച് വരുന്നത്. ഇൗ രീതി പലപ്പോഴും ഉപഭോക്താക്കൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് മാത്രമല്ല പാനൽ സമർപ്പിക്കുന്ന കക്ഷിക്ക് അർഹതയില്ലെങ്കിലും അനുകൂല സാഹചര്യം ഉണ്ടാകാനുള്ള സ്ഥിതി വിശേഷം ഉണ്ടാകുകയും ചെയ്യുന്നു. ജില്ല ഫോറങ്ങളും സംസ്ഥാന കമീഷനും അതത് സ്ഥലത്തുള്ള യോഗ്യരായ വിദഗ്ധരെ ഉൾപ്പെടുത്തി പാനൽ തയാറാക്കി പരാതിയുടെ സ്വഭാവം അനുസരിച്ച് കക്ഷികളെ ബന്ധപ്പെടുത്താതെ ഇൗ പാനലിൽനിന്ന് നേരിട്ട് നിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഉപഭോക്തൃകാര്യ മന്ത്രി, ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് ഡയറക്ടർ, സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമീഷൻ പ്രസിഡൻറ് എന്നിവർക്ക് ജില്ല ഉപഭോക്തൃസമിതി ജന. സെക്രട്ടറി ഡി. വേണുഗോപാൽ നിവേദനം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story