Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:05 AM IST Updated On
date_range 2 March 2018 11:05 AM ISTനാഗർകോവിലിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ ഹെഡ് പോസ്റ്റ് ഒാഫിസിൽ പാസ്പോർട്ട് സേവാകേന്ദ്രത്തിെൻറ ഉദ്ഘാടനം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നിർവഹിച്ചു. പാസ്പോർട്ടിനായി കന്യാകുമാരി ജില്ലയിൽ നിന്നുമാത്രം അമ്പതിനായിരം അപേക്ഷകളാണ് ഓരോവർഷവും ലഭിക്കുന്നത്. രാജ്യത്ത് പുതുതായി 251 പാസ്പോർട്ട്്്്്്് കേന്ദ്രങ്ങൾ അനുവദിച്ചതിൽ 118 എണ്ണത്തിെൻറ പ്രവർത്തനം തുടങ്ങി. മണ്ടയ്ക്കാട് കൊട മഹോത്സവം നാലിന് തുടങ്ങും നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതിയമ്മൻ ക്ഷേത്രത്തിലെ കുംഭമാസ ഉത്സവം ഞായറാഴ്ച കൊടിയേറ്റത്തോടെ തുടങ്ങും. ദേവസ്വംതന്ത്രി മഹാദേവയ്യരുടെ കാർമികത്വത്തിൽ രാവിലെ 6.45നും 7.30തിനുമിടയിലാണ് കൊടിയേറ്റ് ചടങ്ങ്. പത്ത് ദിവസം നടക്കുന്ന ഉത്സവം 13ന് സമാപിക്കും. ഉത്സവനാളുകളിലെ പ്രധാനചടങ്ങായ വലിയപടുക്ക ആറാംനാളായ ഒമ്പതിന് രാത്രി 12നും ഒടുക്കുപൂജ പത്താംനാളായ 13ന് രാത്രി 12നും ഒന്നിനുമിടയിൽ നടക്കും. ഉത്സവനാളുകളിൽ പ്രത്യേകപൂജകളും വാഹനഎഴുന്നള്ളത്തും കലാസാംസ്കാരിക പരിപാടികളും അന്നദാനവും ഉണ്ടാകും. ഭക്തർക്ക് പൊങ്കാല നേർച്ചക്കായി ക്ഷേത്രത്തിെൻറ വടക്ക് ഭാഗത്ത് സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കളിയിക്കാവിള, തക്കല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പ്രത്യേക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കടൽകരയിൽ പോകുന്ന ഭക്തർ കടലിനുള്ളിലേക്ക് ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഗ്നിശമനസേന വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story