Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യത്തെ ചൊല്ലിയുണ്ടായ...

മദ്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ചു

text_fields
bookmark_border
വിതുര: മദ്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലും സംഘട്ടനത്തിലും ഒരാള്‍ മരിച്ചു. വിതുര താവയ്ക്കല്‍ ആറ്റരികത്തു വീട്ടില്‍ സുരേന്ദ്രനാണ് (54) മരിച്ചത്. സംഭവത്തില്‍ സുരേന്ദ്ര​െൻറ അനന്തരവൻ പ്രകാശിനെ വിതുര െപാലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. താന്‍ വാങ്ങിയ മദ്യം അമ്മാവനായ സുരേന്ദ്രന്‍ എടുത്തെന്നാരോപിച്ച് പ്രകാശ് വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിനിടെ സുരേന്ദ്ര​െൻറ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പ്രകാശിനെ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയായിരുന്നു സുരേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story