Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെണ്‍കുട്ടി ആത്മഹത്യ...

പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍ ജോലിക്കുനിന്ന വീട്ടിലാണ്​ മരിച്ചനിലയില്‍ കണ്ടെത്തിയത്​

text_fields
bookmark_border
ആറ്റിങ്ങല്‍: പെണ്‍കുട്ടിയെ ജോലിക്കുനിന്ന വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുതുക്കുറിച്ചി മൊയ്തീന്‍പള്ളി കടപ്പുറം പുറമ്പോക്കില്‍ തെരുവില്‍ തൈവിളാകം വീട്ടില്‍ നൗഷാദ്-ഷൈലജ ദമ്പതികളുടെ മകള്‍ ഷൈമ (18) യാണ് മരിച്ചത്. 10 മാസമായി ഷൈമ പെരുങ്ങുഴി നാലുമുക്കിനു സമീപം ചരുവിള സലീമി​െൻറ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ബുധനാഴ്ച സലീമും കുടുംബവും പുറത്തുപോയി മടങ്ങിവന്നപ്പോള്‍ ഷൈമയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീടി​െൻറ മുന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. പിതാവാണ് ഷൈമെയ ജോലിക്ക് കൊണ്ടാക്കിയത്. എന്നാല്‍, ഇദ്ദേഹം നാട്ടുകാരോട് പറഞ്ഞിരുന്നത് മകളെ മതപാഠശാലയില്‍ ആക്കിയിരിക്കുെന്നന്നാണ്. പെണ്‍കുട്ടി മരിച്ചതോടെയാണ് ജോലിക്കാണ് നിര്‍ത്തിയിരുന്നതെന്ന് പുറത്തറിയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സഹോദരി: -നൗഫിയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story