Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗദി ആരോഗ്യ...

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇൻറർവ്യൂ നടത്തും

text_fields
bookmark_border
തിരുവനന്തപുരം: ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ കാർഡിയാക് സ്പെഷാലിറ്റി സ​െൻററുകളിൽ നിയമനത്തിനായി ഇേൻറൺഷിപ് കൂടാതെ രണ്ടുവർഷത്തിൽ കുറയാത്ത സേവനപരിചയമുള്ള താഴെപ്പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇൻറർവ്യൂ മാർച്ചിൽ ന്യൂഡൽഹി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നടത്തും. കൺസൾട്ടൻറ്/സ്പെഷലിസ്റ്റ് ഡോക്ടർമാർക്കുള്ള വിദ്യാഭ്യാസ യോഗ്യത: അഡൾട്ട് ആൻഡ് പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി, അനസ്തേഷ്യ, ഐ.സി.യു, റേഡിയോളജി, നെേഫ്രാളജി വിഭാഗങ്ങളിലേക്ക് എഫ്.ആർ.സി.എസ്/എം.ആർ.സി.പി/ഡി.എം/എം.സി.എച്ച്/എം.ഡി/എം.എസ്/ഡി.എൻ.ബി ബിരുദാനന്തര ബിരുദത്തിന് ശേഷം രണ്ടുവർഷം പ്രവൃത്തിപരിചയം വേണം. പ്രായപരിധി: സ്പെഷലിസ്റ്റ് -52 വയസ്സ്, കൺസൾട്ടൻറ് -55 വയസ്സ്. കാത്ലാബ്, പെർഫ്യൂഷ്യനിസ്റ്റ്, കാർഡിയാക് എക്കോ, കാർഡിയാക് ടെക്നോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് ന്യൂട്രീഷ്യനിസ്റ്റ്, റെസ്പിറേറ്ററി തെറപ്പി വിഭാഗങ്ങളിലേക്ക് നോൺ-ഫിസീഷ്യൻ സ്പെഷലിസ്റ്റിന് അതാത് വിഷയത്തിൽ ബിരുദമാണ് യോഗ്യത. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 40 വയസ്സാണ് പ്രായപരിധി. നഴ്സുമാർക്ക് ബി.എസ്സി/എം.എസ്സി നഴ്സിങ്ങാണ് വിദ്യാഭ്യാസ യോഗ്യത. ഏതെങ്കിലും കാർഡിയാക് ഡിപ്പാർട്മ​െൻറിൽ രണ്ടുവർഷത്തെ സേവനപരിചയം (ഇേൻറൺഷിപ്പും െട്രയിനിങ്ങും കൂടാതെ) അഭികാമ്യം. 40 വയസ്സാണ് പ്രായപരിധി. ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡാറ്റ സഹിതം saudimoh.odepc@gmail.com ഇ-മെയിൽ വിലാസത്തിൽ മാർച്ച് 10ന് മുമ്പ് അപേക്ഷിക്കണം. ടെലിഫോൺ: 0471-2329441/42/43/45. വിവരങ്ങൾക്ക്: www.odepc.kerala.gov.in. വിമുക്തിയുടെ ഭാഗമായി വോളിബാൾ മത്സരം തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശ പ്രചാരണാർഥം കേരള സംസ്ഥാന ലഹരിവർജന മിഷൻ -'വിമുക്തി'യുടെ ആഭിമുഖ്യത്തിൽ വോളിബാൾ മത്സരം സംഘടിപ്പിക്കുന്നു. ജില്ലകളിലെ പ്രമുഖ പ്രാദേശിക ക്ലബ് ടീമുകളെ പങ്കെടുപ്പിച്ച് ശനി, ഞായർ ദിവസങ്ങളിൽ എല്ലാ ജില്ലയിലും മത്സരം സംഘടിപ്പിക്കും. ഇൗ മാസം എട്ട്, ഒമ്പത്, 10 തീയതികളിൽ ആലപ്പുഴയിലെ എസ്.എൽ പുരം േപ്രാഗ്രസിവ് ചാരമംഗലം ക്ലബിൽ സംസ്ഥാനതല മത്സരം നടക്കും. ജില്ല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 10,000, 6000, 4000 രൂപ കാഷ് അവാർഡും േട്രാഫിയും നൽകും. സംസ്ഥന വിജയികൾക്ക് േട്രാഫിയും സർട്ടിഫിക്കറ്റും യഥാക്രമം 20,000, 12,000, 8000 രൂപ വീതവും സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story