Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട് കത്തിച്ച കേസിലെ...

വീട് കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

text_fields
bookmark_border
നെടുമങ്ങാട്: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട് തീയിട്ട കേസിലെ പ്രതി പൊലീസ് പിടിയിലായി. ആനാട് വടക്കേല കളപ്പുരവീട്ടിൽ ചിന്നൻ എന്ന സുരേഷിനെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ പതിനൊേന്നായോടെ വടക്കേല സ്വദേശി സ്റ്റീഫ​െൻറ വീട് തീയിട്ട് കത്തിച്ച കേസിലാണ് അറസ്റ്റ്. നെടുമങ്ങാട് നിന്നും ഫയർഫോഴ്‌സ് യൂനിറ്റെത്തിയാണ് പടർന്ന തീ കെടുത്തിയത്. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. പിടിയിലായ സുരേഷ് മുമ്പ് സ്ത്രീപീഡനക്കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story