Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:53 AM IST Updated On
date_range 2 March 2018 10:53 AM ISTവാർഷികാഘോഷവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും
text_fieldsbookmark_border
കല്ലമ്പലം:- മടന്തപ്പച്ച എം.എൽ.പി സ്കൂളിെൻറ സുവർണജൂബിലി ആഘോഷവും പൂർവ വിദ്യാർഥി കൂട്ടായ്മ സ്കൂളിന് നൽകിയ സ്മാർട്ട് ക്ലാസ് റും ഉദ്ഘാടനവും നടന്നു. രാവിലെ ഒമ്പതു മുതൽ ഇംഗ്ലീഷ് ഫെസ്റ്റും വർണോത്സവവും നടന്നു. വൈകീട്ട് മൂന്നു മുതൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്മാർട്ട് ക്ലാസ്റൂമിെൻറ ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പൊതുയോഗത്തിെൻറയും സുവർണജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.ആർ. രാജീവ് നിർവഹിച്ചു. കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി സിനിമാതാരം സ്വരാജ് ഗ്രാമികക്ക് സ്കൂൾ മാനേജർ എം. കാസിം കുഞ്ഞ് ഉപഹാരം നൽകി. സ്കൂൾ വികസന സമിതി ചെയർമാൻ എം. ബദറുദ്ദീൻ, പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് സജീർ രാജകുമാരി എന്നിവരും പി.ടി.എ പ്രസിഡൻറ് വിജയകുമാർ, മുൻ അധ്യാപകൻ അബ്ദുസ്സമദ്, നഗരൂർ വാർഡ് മെംബർ സന്തോഷ്കുമാർ, കെ.എ. ഹംസ, അബ്ദുൽ മജീദ് ഈരാണി, എസ്.എം. റഫീഖ്, ഹാരിസ് കപ്പാംകൂട്ടം, താജുദ്ദീൻ, ഷാജഹാൻ കൈപ്പടക്കോണം, സൈനുലാബ്ദീൻ, ജസീം തലവിള, നിസാം ഇടുക്കി, നിസാറുദ്ദീൻ കൂന്നൻചാലിൽ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story