Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:47 AM IST Updated On
date_range 2 March 2018 10:47 AM ISTകുലശേഖരപുരം പഞ്ചായത്ത്: സെക്രട്ടറിയെ ചൊല്ലി വിവാദം; ഫണ്ട് വിനിയോഗം തടസ്സപ്പെടുമെന്ന് ആശങ്ക
text_fieldsbookmark_border
*ഭരണപക്ഷം ഇടപെട്ട് സെക്രട്ടറിയെ സ്ഥലം മാറ്റിയെങ്കിലും സെക്രട്ടറി ൈഹകോടതിയിൽനിന്ന് ഉത്തരവ് തടഞ്ഞുകൊണ്ടുള്ള വിധി നേടിയെടുത്തു കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയെ ചൊല്ലി വിവാദം മുറുകുന്നു. സാമ്പത്തിക വർഷം അവസാനിക്കുന്ന ഘട്ടത്തിൽ സെക്രട്ടറിയെ ചൊല്ലി പഞ്ചായത്തിലുണ്ടായ വിവാദം ഫണ്ട് വിനിയോഗത്തെയും പദ്ധതി നിർവഹണത്തെയും തടസ്സപ്പെടുത്തുമെന്ന് ആശങ്ക ഉയരുന്നു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ ഭരണപക്ഷത്തിെൻറ സമ്മർദത്തെ തുടർന്ന് സെക്രട്ടറിയെ സ്ഥലം മാറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇൗ ഉത്തരവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സെക്രട്ടറി ൈഹകോടതിയിൽനിന്ന് നേടിയെടുത്തു. ഇതോടെ, ഭരണ പക്ഷത്തുള്ളവർ സെക്രട്ടറിയെ അനുകൂലിച്ചും എതിർത്തും ചേരിതിരിഞ്ഞ് വാദങ്ങളുമായി നിൽക്കുകയാണ്. സി.പി.എം അനുഭാവിയായ സെക്രട്ടറിയെ മാറ്റുന്നതിന് സി.പി.എമ്മിലെ തന്നെ പ്രസിഡൻറടക്കമുള്ള ഒരു വിഭാഗം ജനപ്രതിനിധികള്‍ പണിപ്പെട്ടാണ് സ്ഥലംമാറ്റ ഉത്തരവ് നേടിയെടുത്തത്. കോടതിയെ സമീപിച്ച് സ്ഥലംമാറ്റുന്ന ഉത്തരവ് നടപ്പാക്കുന്നത് നീട്ടിെവച്ചിരിക്കുകയാണ് സെക്രട്ടറി. ഇതിനെതിരെ പ്രസിഡൻറ് ഡയറക്ടറേറ്റില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ മുഴുവന്‍ ജനപ്രതിനിധികളെയും ഹിയറിങ്ങിന് വിളിച്ചു. ഇടതുപക്ഷത്തിലെ കൂട്ടായ്മയില്ലാത്ത നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐയിലെ മൂന്ന് അംഗങ്ങളും ഹിയറിങ്ങില്‍ പങ്കെടുത്തില്ല. സി.പി.എമ്മിലെ 12 അംഗങ്ങളില്‍ അഞ്ചുപേർ മാത്രമാണ് പങ്കെടുത്തത്. പങ്കെടുത്തവരില്‍ മൂന്നുപേരും സെക്രട്ടറിയെ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടു. പ്രതിപക്ഷമായ കോണ്‍ഗ്രസിലെ ഏഴംഗങ്ങളും ഹിയറിങ്ങില്‍ പങ്കെടുക്കുകയും സെക്രട്ടറിയെ നിലനിര്‍ത്തണമെന്നും പഞ്ചായത്തിലെ ഭരണസ്തംഭനം ഒഴിവാക്കണമെന്നും അറിയിച്ചു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ സെക്രട്ടറിമാരെയും ജീവനക്കാരെയും അധിക്ഷേപിച്ചും റീത്ത് വെച്ചും ചെരിപ്പുമാലയിട്ടും കൈയേറ്റം ചെയ്തും സ്ഥലം മാറ്റുന്ന നയം കഴിഞ്ഞ കുറെക്കാലമായി തുടരുകയാണെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. തങ്ങൾ പറയുന്നതു മാത്രം ചെയ്യുന്ന ജീവനക്കാരെ മാത്രം മതിയെന്ന ധാർഷ്ഠ്യത്തില്‍നിന്ന് സി.പി.എമ്മും പ്രസിഡൻറും പിന്മാറി പദ്ധതിനിര്‍വഹണം പൂര്‍ത്തീകരിച്ചും 2018--19 പദ്ധതികള്‍ തയാറാക്കിയും ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും നടത്തണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് നീലികുളം സദാനന്ദനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് അശോകൻകുറുങ്ങപ്പള്ളിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story