Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:47 AM IST Updated On
date_range 2 March 2018 10:47 AM ISTശ്രവണസഹായി ക്യാമ്പ്
text_fieldsbookmark_border
കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തിലെ വാർഷികപദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് ശ്രവണസഹായി നൽകുന്നതിന് വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ മെഡിക്കൽ ക്യാമ്പ് നടത്തും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു. കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ കിഴക്കേകല്ലട: പഞ്ചായത്തിലെ മറവൂർ വാർഡിൽ ജനസാന്ദ്രതയേറിയ പ്രദേശത്ത് കള്ള് ഷാപ്പ് തുറക്കാൻ നടത്തുന്ന ശ്രമത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി. വാർഡിലെ പട്ടോട്ടിമുക്കിൽ കാർഷികാവശ്യത്തിന് പമ്പ് ഹൗസ് സ്ഥാപിക്കാനെന്നപേരിൽ പഞ്ചായത്തിൽനിന്ന് അനുമതിവാങ്ങി ആദ്യം ചെറിയ ഒരു മറപ്പുര വയ്ക്കുകയും പിന്നീടത് വിപുലീകരിക്കുകയുമായിരുന്നെന്ന് പ്രതിഷേധക്കാർ പറയുന്നു. മരിച്ചുപോയ വ്യക്തിയുടെ പേരിലുള്ള വസ്തുവിൽ വ്യാജരേഖ ചമച്ചാണ് അനുമതി വാങ്ങിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് ബോധ്യപ്പെട്ട് പഞ്ചായത്ത് അനുമതി പിൻവലിച്ചു. ജനസാന്ദ്രതയേറിയ പ്രദേശത്ത് കള്ള് ഷാപ്പിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം അനിൽ ജോർജിെൻറ നേതൃത്വത്തിൽ കലക്ടർക്കും എക്സൈസ് അധികൃതർക്കും പരാതിനൽകി. ഷാപ്പിനെതിരെ സംയുക്ത സമരസമിതിയും രൂപവത്കരിച്ചു. സജി വൈപ്പൂർ കൺവീനറായ സമരസമിതിയിൽ ഓമനക്കുട്ടൻ, രേണുക, സീതി എന്നിവരും അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story