Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:47 AM IST Updated On
date_range 2 March 2018 10:47 AM ISTകണ്ണനല്ലൂര്‍ എം.ജി.യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കൊല്ലം: കണ്ണനല്ലൂര്‍ എം. അലിക്കുഞ്ഞ് സ്മാരക എം.ജി.യു.പി സ്കൂളിെൻറ പുതിയ കെട്ടിടം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് പുതിയ കെട്ടിടവും കമ്പ്യൂട്ടര്‍ ഉദ്ഘാടനവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. പൊതുസമ്മേളനം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡൻറ് ആശാ ചന്ദ്രന്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്യും. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.എസ്. സുനിത 'തലോടല്‍' സാന്ത്വനപദ്ധതി ഉദ്ഘാടനം ചെയ്യും. സ്‌കൂളിന് ബഹുനില കെട്ടിടം നിര്‍മിച്ചുനല്‍കുന്നതിന് പരിശ്രമിച്ച പി.എ.എ. സലാമിനെ സ്റ്റാഫും പി.ടി.എയും ആദരിക്കും. 16ന് സ്കൂളിെൻറ 80ാം വാര്‍ഷികവും കലാപരിപാടികളും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ലാല്‍ എ. സലാം, എ. ജലാല്‍, എച്ച്. മുഹമ്മദ് റാസി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story