Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:44 AM IST Updated On
date_range 2 March 2018 10:44 AM ISTആത്മപുണ്യംതേടി ലക്ഷങ്ങൾ
text_fieldsbookmark_border
തിരുവനന്തപുരം: -ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അനന്തപുരിയിലെത്തി. ആറ്റുകാലമ്മക്ക് പൊങ്കാലർപ്പിച്ച് സായൂജ്യമടയാൻ ദിവസങ്ങൾക്കു മുമ്പേ എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ദേവിയെ സ്തുതിക്കുന്ന മേന്ത്രാച്ചാരണങ്ങളുമായി അടുപ്പുകൾ തയാറാക്കി കാത്തിരിക്കുന്ന ഭക്തരുടെ നിരയാണ് രണ്ട് ദിവസമായി നഗരത്തിലെങ്ങും. ദിവസങ്ങൾക്കു മുമ്പേ ക്ഷേത്ര പരിസരത്ത് അടുപ്പുകൂട്ടി കാത്തിരിക്കുന്നവരെ കൂടാതെ വ്യാഴാഴ്ച മറ്റ് ജില്ലകളിൽനിന്നുള്ള ഭക്തരുടെയും ഒഴുക്കായിരുന്നു. പേട്ട, തമ്പാനൂർ, കിഴക്കേകോട്ട, മണക്കാട്, കോട്ടയ്ക്കകം, പട്ടം, അമ്പലത്തറ, കിള്ളിപ്പാലം, കരമന, തൈക്കാട് എന്നിവിടങ്ങളിലും കഴക്കൂട്ടം-കോവളം ബൈപാസിൽ ചാക്ക മുതൽ മുട്ടത്തറ ഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ തന്നെ അടുപ്പുകൾ നിരത്തി പലരും നേരത്തേ സ്ഥാനം പിടിച്ചു. ഭക്തജനത്തിരക്കിൽ വീർപ്പുമുട്ടി നഗരം; വിപണിയും സജീവം തിരുവനന്തപുരം: പൊങ്കാലക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കേ നിയന്ത്രണാതീതമായ തിരക്കിലാണ് ആറ്റുകാൽ ക്ഷേത്രവും നഗരവും. എട്ടാം ഉത്സവ ദിവസമായ ഇന്നലെ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. പുലർച്ച മുതൽ എത്തിക്കൊണ്ടിരുന്ന ഭക്തരെ നിയന്ത്രിക്കാൻ പൊലീസ് നന്നെ പ്രയാസപ്പെട്ടു. ശക്തമായ ബാരിക്കേഡുകൾ തീർത്താണ് പൊലീസ് ക്രമീകരണം നടത്തിയത്. മണിക്കൂറുകൾ വരി നിന്നാണ് പലരും ദർശനം നടത്തിയത്. അതിനാൽ ശക്തമായ ക്രമീകരണങ്ങളാണ് ഇത്തവണ സർക്കാർ എർപ്പെടുത്തിയത്. പൊങ്കാലയടുപ്പുകൾ നിരത്തിയ ശേഷം ദർശനത്തിനായി പതിനായിരങ്ങളാണ് ഓരോ മണിക്കൂറിലും ഇവിടേക്ക് ഒഴുകിെയത്തിയത്. പൊങ്കാലക്കാരെ സ്വീകരിക്കാൻ െറസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. അന്നദാന, ലഘുഭക്ഷണ കൗണ്ടറുകളും തയാറാണ്. വിപണിയും സജീവമായി. മൺകലങ്ങൾ, ഇഷ്ടിക, പൊങ്കാല സാരി, തോർത്ത്, തെരളിയില തുടങ്ങിയ നിവേദ്യ സാധനങ്ങൾ വാങ്ങാൻ നല്ല തിരക്കാണ് ഉണ്ടായത്. വാഹനങ്ങൾ പാർക്ക് ചെയ്യാനും ഇടമില്ലാത്ത അവസ്ഥ പലയിടത്തും ഉണ്ടായി. ഇത്തവണ ഹരിത പൊങ്കാലയാണെന്ന പ്രത്യേകതയും ഉണ്ട്. കുടിവെള്ളവും ഭക്ഷണവും സ്റ്റീൽ പാത്രങ്ങളിൽ നൽകാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. ഭക്തർ കൂടുതൽ പേരും ഇക്കാര്യത്തിൽ സഹകരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story