Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:08 AM IST Updated On
date_range 1 March 2018 11:08 AM ISTദേശീയപാത വികസനം: ഏറ്റെടുക്കുന്ന ഭൂമിക്ക് വില സെൻറിന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രം
text_fieldsbookmark_border
കൊല്ലം: ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ കേമ്പാള വിലയായി നിശ്ചയിച്ചിട്ടുള്ളത് സെൻറിന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രം. ചേർത്തല-കഴക്കൂട്ടം പാതയുടെ വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയാണ് നിശ്ചയിച്ചത്. ദേശീയപാത അതോറിറ്റി തയാറാക്കിയ വിശദ രൂപരേഖയിലാണ് (ഡി.പി.ആർ) ഇൗ വിവരമുള്ളത്. പാതനിർമാണത്തിെൻറ മൊത്തം ചെലവിെൻറ 10 ശതമാനം തുകയാണ് ഏറ്റെടുക്കുന്നതിന് കണക്കാക്കിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ താലൂക്ക്, വില്ലേജ്, സർവേ നമ്പറുകൾ എന്നിവ തിരിച്ചുള്ള പട്ടിക ദേശീയപാത അതോറിറ്റി കേന്ദ്ര സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി ഒമ്പത് (കൊല്ലം), 15 (ആലപ്പുഴ) തീയതികളിലായാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്. പരാതികളും ആക്ഷേപങ്ങളുമുള്ളവർ അത് 21 ദിവസത്തിനകം സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. പരാതികൾ ഭൂമി ഏറ്റെടുക്കലിനായി നിയമിച്ചിട്ടുള്ള സ്െപഷൽ ഡെപ്യൂട്ടി കലക്ടർമാർ പരിഗണിച്ച് തീർപ്പ് കൽപ്പിക്കും. ഭൂമി ഏറ്റെടുക്കലും പ്രതിഫല വിതരണവും നടത്തുന്നത് ദേശീയപാത അതോറിറ്റിയാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തല മുതൽ ഒാച്ചിറ വരെ 81.6 കിലോമീറ്ററും ഒാച്ചിറക്കും കഴക്കൂട്ടത്തിനുമിടയിൽ 56.3 കിലോമീറ്ററുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഡി.പി.ആർ വെറും അനുമാനക്കണക്കാണെന്നും അതു കാര്യമാക്കേണ്ടതില്ലെന്നുമാണ് ദേശീയപാത അധികൃതർ പറയുന്നത്. ഭൂമി വിട്ടുനൽകുന്നവർക്ക് 2013െല നിയമം അനുശാസിക്കും വിധം പ്രതിഫലം നൽകുമെന്നും അവർ പറയുന്നു. ദേശീയപാതയിൽ ശരാശരി സെൻറിന് ഏകദേശം ഏഴു ലക്ഷം രൂപ ലഭിക്കും. സർക്കാർ നിശ്ചയിച്ച ന്യായവിലയാണ് ദേശീയപാത അധികൃതർ കേമ്പാളവിലയായി കണക്കാക്കി എസ്റ്റിമേറ്റ് എടുത്തിട്ടുള്ളതെന്നും അറിയുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് 2013െല ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് പ്രതിഫലം നൽകും. ഭൂമിക്ക് കേമ്പാള വിലയുടെ ഇരട്ടി, 30 വർഷംവരെ പഴക്കമുള്ള കെട്ടിടങ്ങൾക്കും പുതുതായി നിർമിക്കുന്നതിനു വേണ്ടി വരുന്ന തുക, മറ്റു നിർമിതികളിൽനിന്നും മരങ്ങളിൽ നിന്നുമുള്ള ആദായം എന്നിവ കണക്കാക്കി തുക പ്രതിഫലം നൽകുമെന്നുമാണ് പറഞ്ഞിരുന്നത്. കേമ്പാള വിലയായി തുച്ഛമായ തുക നിശ്ചയിച്ചിരിക്കുന്നത് വിവാദം ക്ഷണിച്ചുവരുത്താനിടയുണ്ട്. വിശദ രൂപരേഖയിലെ കണക്കുകൾ പാതയുടെ ദൈർഘ്യം : 168.22 കിലോമീറ്റർ പ്രതീക്ഷിത െമാത്തം െചലവ്: 69,732.39 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി നീക്കിെവച്ചത്: 464.72 കോടി രൂപ ഒരുകിലോമീറ്റർ പാത നിർമാണത്തിന് ശരാശരി ചെലവ്: 41.45 കോടി രൂപ കൊല്ലം ജില്ലയിൽ മാത്രം ഏറ്റെടുക്കുന്നത്: 145 ഏക്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story