Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:08 AM IST Updated On
date_range 1 March 2018 11:08 AM ISTകണ്ണൂർ കൊലപാതകത്തിെൻറ പേരിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം ^കോടിയേരി
text_fieldsbookmark_border
കണ്ണൂർ കൊലപാതകത്തിെൻറ പേരിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം -കോടിയേരി തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കൊലപാതകത്തിെൻറ പേരിൽ വർഗീയ ധ്രുവീകരണത്തിനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'അഭിമാനമാണ് കേരളം, മാനവികതയാണ് മാർക്സിസം' എന്ന പ്രമേയത്തിൽ എസ്.എഫ്.െഎ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാർഥി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷ വിഭാഗത്തിൽപെട്ടയാൾ മരിെച്ചന്ന് പറഞ്ഞ് വർഗീയ പ്രചാരണത്തിനു പോലും ചില സംഘടനകൾ രംഗത്തിറങ്ങിയിരിക്കുന്നു. സി.പി.എമ്മിെൻറ പേരിൽ രക്തസാക്ഷിത്വം വരിച്ചവരിൽ എല്ലാമത വിഭാഗത്തിൽപെട്ടവരുമുണ്ട്. 577 രക്തസാക്ഷികളിൽ നൂറോളം പേർ മതന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇത്തരം സംഭവങ്ങളുടെ പേരിൽ മരണപ്പെട്ടവരുടെ മതം നോക്കി അതിെൻറ അടിസ്ഥാനത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ നോക്കുന്ന പ്രവർത്തനത്തിലാണ് കോൺഗ്രസും മുസ്ലിം ലീഗും. അത് ആർ.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ്. ഇത്തരം പ്രചാരവേല സംസ്ഥാനത്തിെൻറ സംസ്കാരത്തിനും രാഷ്ട്രീയ പാരമ്പര്യത്തിനും യോജിച്ചതല്ല. മാർക്സിസ്റ്റ് അക്രമം എന്ന് പെരുമ്പറയടിച്ച് കേരളത്തിൽ കലാപമുണ്ടാക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. കണ്ണൂരിൽ നടന്ന കൊലപാതകത്തിെൻറ പേരിൽ കേരളത്തിൽ കമ്യൂണിസ്റ്റ് വേട്ടക്കു വേണ്ടി ശത്രുപക്ഷം ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. സി.പി.എം കൊലപാതകത്തിൽ വിശ്വസിക്കുന്നില്ല. മഹാഭൂരിപക്ഷം വരുന്ന മാധ്യമ സംഘം കേരളത്തിൽ ആകെ നടന്ന സംഭവമാണ് ഇപ്പോഴത്തെ കണ്ണൂരിലെ കൊലപാതകം എന്ന നിലയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഗാന്ധിയൻ വേഷം കെട്ടി കോൺഗ്രസുകാർ നിയമസഭയിൽ അഴിഞ്ഞാടുകയാണ്. ആ ഗാന്ധിയന്മാരായ കോൺഗ്രസുകാരാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ ആക്രമിച്ചത്. ഇന്ത്യയിൽ മെച്ചപ്പെട്ട ക്രമസമാധാനമുള്ളത് പിണറായി വിജയൻ നയിക്കുന്ന കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ തന്നെ അംഗീകരിച്ചതാണ്. ഇൗ പ്രശസ്തി അട്ടിമറിക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇടതുസർക്കാർ സ്വാശ്രയ കോളജുകളിൽ വിദ്യാർഥി സംഘടന സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള നിയമനിർമാണം നടപ്പാക്കാൻ പോവുകയാണെന്നും കോടിയേരി പറഞ്ഞു. എസ്.എഫ്.െഎ ജില്ല പ്രസിഡൻറ് വിനീഷ് അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ.എൻ. ഷംസീർ എം.എൽ.എ, എസ്.എഫ്.െഎ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിക്രം സിങ്, പ്രസിഡൻറ് വി.പി. സാനു, സംസ്ഥാന സെക്രട്ടറി എം. വിജിൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോലിയക്കോട് എം. കൃഷ്ണൻ നായർ, വി. ശിവൻകുട്ടി, പ്രദിൻ സാജ് കൃഷ്ണ, സജീവ് എന്നിവർ സംസാരിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ പരിപാടിയിൽ ആദരിച്ചു. നേരത്തേ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന റാലിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story