Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:06 AM IST Updated On
date_range 1 March 2018 11:06 AM ISTതൊഴിലുറപ്പുകാരുടെ തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്നാവശ്യം
text_fieldsbookmark_border
മയ്യനാട്: വേനൽചൂടിെൻറ കാഠിന്യം വർധിച്ചതോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം വ്യാപകം. കടുത്ത വെയിലിൽ തൊഴിലെടുക്കുന്നവർ കുഴഞ്ഞുവീഴുന്നത് പതിവായതോടെയാണ് തൊഴിൽ സമയത്തിൽ മാറ്റംവരുത്തണമെന്ന ആവശ്യം ശക്തമായത്. ബുധനാഴ്ച ഉച്ചക്ക് കൊടുംവെയിലിൽ ഉമയനല്ലൂർ ഏലായിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലിൽ ഏർപ്പെട്ടിരുന്ന ഉമയനല്ലൂർ ആർ.വി ഭവനിൽ ബേബി ഏലാതോട്ടിലേക്ക് കുഴഞ്ഞുവീണു. വീഴ്ചയിൽ കാലിന് ക്ഷതം സംഭവിച്ച ഇവരെ ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫിയുടെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദിര എന്ന തൊഴിലാളിയും ഇവിടെ കുഴഞ്ഞുവീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story