Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:06 AM IST Updated On
date_range 1 March 2018 11:06 AM ISTജയില്‍ ക്രിക്കറ്റ്: കേരളത്തെ തകർത്ത് ശ്രീലങ്കക്ക് ജയം
text_fieldsbookmark_border
തിരുവനന്തപുരം: ജയില്‍ വകുപ്പ് സംഘടിപ്പിച്ച ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ എട്ട് വിക്കറ്റിന് ശ്രീലങ്ക കേരളത്തെ പരാജയപ്പെടുത്തി. തടവുകാരെ ഉള്‍പ്പെടുത്തി മത്സരത്തിനിറങ്ങിയ കേരള ടീം 12.5 ഓവറില്‍ വിക്കറ്റെല്ലാം നഷ്ടപ്പെടുത്തി 52 റണ്‍സെടുത്തു. കേരളത്തിനുവേണ്ടി 11 റണ്‍സെടുത്ത കൃഷ്ണരാജാണ് ടോപ് സ്‌കോറർ. ശ്രീലങ്കന്‍ ജയില്‍ കമീഷണര്‍ ഗാമിനി ജയസിങ്കെയുടെ നേതൃത്വത്തിലാണ് ശ്രീലങ്കന്‍ ടീം പര്യടനത്തിനെത്തിയത്. ജയില്‍ ഡി.ജി.പി ആർ. ശ്രീലേഖയുടെ നേതൃത്വത്തിലാണ് കേരള ടീം ഇറങ്ങിയത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കക്കുവേണ്ടി നിര്‍മൽ, എഡ്‌റി സിങ്കെ, റുബെറു, പി.ആർ. സില്‍വ, എസി. ആല്‍വിസ് എന്നിവര്‍ ബൗള്‍ ചെയ്തു. പി.ആർ. സില്‍വ 2.5 ഓവറില്‍ 13 റണ്‍സ് വഴങ്ങി കേരളത്തിെൻറ അഞ്ച് വിക്കറ്റുകളാണ് പിഴുതത്. എഡ്‌റിസിങ്കെ, അല്‍വിസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും എറിഞ്ഞിട്ടു. റുബെറുവിന് ഒരു വിക്കറ്റും ലഭിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ടീം 10.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 53 റണ്‍സെടുത്തു. ശ്രീലങ്കക്കുവേണ്ടി റോഡ്രിഗോ 21 റണ്‍സെടുത്തു. 13 ബോളില്‍ നാല് ബൗണ്ടറികളുമായാണ് ടൂർണമെൻറിലെ തന്നെ വലിയ റണ്‍സെടുത്തത്. ജെ.എം.ആർ. സിന്താക 31 ബാളില്‍ 11 റണ്‍സുമെടുത്തു. ഇരു രാജ്യങ്ങളിലെയും ജയിലുകള്‍ തമ്മിലുള്ള സൗഹൃദം വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും ചലച്ചിത്ര താരം ജയസൂര്യയും വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story