Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷാഡോ പൊലീസിനെ...

ഷാഡോ പൊലീസിനെ മര്‍ദിച്ച യുവാക്കൾ അറസ്​റ്റില്‍

text_fields
bookmark_border
ഷാഡോ പൊലീസിനെ മര്‍ദിച്ച യുവാക്കൾ അറസ്​റ്റില്‍
cancel
നേമം: പ്രതിയെ തിരക്കിയെത്തിയ പൊലീസിനെ മർദിച്ച സംഭവത്തില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ. പ്രാവച്ചമ്പലം നൗഷാദ് മന്‍സിലില്‍ ഷിബിന്‍ (29), പ്രാവച്ചമ്പലം മാംകൂട്ടം വീട്ടില്‍ ഷാനവാസ് (37) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി ഷാഡോ സിവിൽ പൊലീസ് ഓഫിസർ ഷിബുവിനാണ് മർദനമേറ്റത്. കഴിഞ്ഞ ആഴ്ച പ്രാവച്ചമ്പലം റെയില്‍വേ സ്റ്റേഷനു സമീപം ഒരു പ്രതിയുടെ വീട് അന്വേഷിച്ച് മടങ്ങവേ ഓട്ടോയിലും ബൈക്കുകളിലുമായെത്തിയ ഇവർ ഷിബുവിനെ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. ബഹളം കേട്ട് സമീപവാസികള്‍ ഓടിക്കൂടിയതിനെ തുടർന്ന് ഇവർ വാഹനങ്ങളില്‍ കയറി രക്ഷപ്പെടുകയും തുടർന്ന്, ഒളിവിൽ പോവുകയും ചെയ്തു. കഞ്ചാവ് വിൽപന നടത്തിയ കേസില്‍ അറസ്റ്റിലായ ഷിബിൻ ജാമ്യത്തിലിറങ്ങിയിട്ട് അധിക നാളായില്ല. ഷിബിനും ഷാനവാസും നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നേമം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ് എസ്.ഐമാരായ എസ്.എസ്. സജി, സഞ്ജു ജോസഫ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story