Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:38 AM IST Updated On
date_range 27 Jun 2018 11:38 AM ISTനല്ല മീനും കപ്പയും കറിവെച്ച് ഭക്ഷിച്ച് ഭരണസിരാകേന്ദ്രത്തിനുമുന്നിൽ സമരം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനിെൻറ ഗുണനിലവാരം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റ് നടയിൽ കപ്പയും മീനും പാചകം ചെയ്ത് ഭക്ഷിച്ച് പ്രതിഷേധം. നഗരത്തിലെ വിവിധ ചന്തകളിൽ മത്സ്യവിൽപന നടത്തുന്ന സ്ത്രീതൊഴിലാളികളാണ് കടപ്പുറത്തുനിന്ന് മത്സ്യം ഭരണസിരാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. പാചകം ചെയ്ത ഭക്ഷണം അവിടെയെത്തിയവർക്കും വഴിയാത്രക്കാർക്കും വിതരണം ചെയ്തു. പച്ച ചെമ്മീൻ കഴിച്ചും കേരളത്തിൽ പിടിക്കുന്ന മീൻ വിഷമുക്തമാണെന്ന് അവർ വ്യക്തമാക്കി. ഭീതി മൂലം ഒരു വിഭാഗം മീൻ വാങ്ങാൻ തയാറാകുന്നില്ല. തങ്ങൾ വൻ തുക മുടക്കി വാങ്ങി ചന്തകളിൽ കൊണ്ടുപോകുന്ന മീൻ വിറ്റുപോകാത്തത് വലിയ നഷ്ടമുണ്ടാക്കുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സെക്രേട്ടറിയറ്റ് നടയിൽ മത്സ്യവിൽപന തുടരുമെന്നും അവർ പറഞ്ഞു. മത്സ്യെത്താഴിലാളികളോ ചെറുകിട മത്സ്യകച്ചവടക്കാരോ മീനിൽ മായം ചേർക്കില്ലെന്നും അന്യസംസ്ഥാനങ്ങളിൽനിന്ന് ദിവസങ്ങൾ പഴക്കമുള്ള മീൻ കൊണ്ടുവരുന്ന വൻകിടക്കാരാണ് അമോണിയ, ഫോർമലിൻ പോലെ വിഷങ്ങൾ ചേർക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത നാഷനൽ ഫിഷ് വർക്കേഴ്സ് േഫാറം ജനറൽ സെക്രട്ടറി ടി. പീറ്റർ പറഞ്ഞു. സംസ്ഥാനത്തെ തൊഴിലാളികൾ പിടിക്കുന്ന മീനിെൻറ ഗുണനിലവാരം ജനങ്ങളെ സർക്കാർ ബോധ്യപ്പെടുത്തണം. മായം ചേർക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുകയും വൻ തുക പിഴ ഇൗടാക്കുകയും വേണം. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത-ചെറുകിടക്കാർ പിടിക്കുന്ന മീനിെൻറ വിലയിടിക്കാനാണ് ചില തൽപരകക്ഷികൾ ശ്രമിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആേൻറാ ഏലിയാസ്, വലേരിയൻ െഎസക്, മേബിൾ റൈമണ്ട്, ജെനറ്റ് ക്ലീറ്റസ്, രാജമ്മ ക്ലീറ്റസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story