Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:32 AM IST Updated On
date_range 27 Jun 2018 11:32 AM ISTകൃഷിയുമായി ബന്ധപ്പെട്ട കരാറുകളിൽ കേന്ദ്രം ഒപ്പിടുന്നത് സംസ്ഥാനങ്ങളുമായി ആലോചിക്കാതെ -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ, ഇൗ മേഖലയുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പിടുേമ്പാൾ കേന്ദ്ര ഗവൺമെൻറ് അന്തരാഷ്ട്ര കരാറുകൾ ഒപ്പിടുന്നത് സംസ്ഥാനങ്ങളുമായി ആലോചിക്കാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര കരാറായ റീജനല്‍ കോംപ്രഹെന്‍സിവ് ഇക്കണോമിക് പാര്‍ട്‌ണര്‍ഷിപ് (ആര്‍.സി.ഇ.പി) സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനെക്കുറിച്ച് സംസ്ഥാനത്തിെൻറ അഭിപ്രായം ഇതുവരെ ആരാഞ്ഞിട്ടില്ല. ഈ കരാര്‍ മത്സ്യ, ക്ഷീര, കാര്‍ഷികമേഖലകളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ്. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വിഷയങ്ങളിന്മേലുള്ള കരാറുകളിലേര്‍പ്പെടുമ്പോള്‍ അത് ഏതൊക്കെ സംസ്ഥാനങ്ങളെയാണോ ബാധിക്കുന്നത് ആ സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യണം. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് പാര്‍ലമെൻറിെൻറ അംഗീകാരം നേടണമെന്ന വ്യവസ്ഥയും വേണം. കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തിയില്‍നിന്ന് മികച്ച വരുമാനം ഉറപ്പു വരുത്തുന്നതിനു വേണ്ട നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. റബർ മേഖല ഭീമമായ വിലത്തകര്‍ച്ച നേരിടുകയാണ്. ഇറക്കുമതിച്ചുങ്കം ഉയര്‍ത്തലാണ് ഇതു തടയാനുള്ള മാര്‍ഗം. സേഫ്ഗാര്‍ഡ് ഡ്യൂട്ടി ചുമത്തണമെന്ന ആവശ്യവും നേരത്തേ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷ, നിലവിലുണ്ടായിരുന്ന നാമമാത്രമായ ചുങ്കം കൂടി എടുത്തുകളയുകയും അനിയന്ത്രിതമായ ഇറക്കുമതി അനുവദിക്കുകയുമാണ് കേന്ദ്രം ചെയ്തത്. റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ ഈ മേഖലയില്‍ വലിയ ആശ്വാസമുണ്ടാക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. റബര്‍ പ്രൊഡക്ഷന്‍ ഇൻസെൻറിവ് പ്രകാരം 962 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. റബറും സുഗന്ധവ്യഞ്ജനങ്ങളുമുള്‍പ്പെടെ നാണ്യവിളകളുടെ ഉൽപാദനത്തിനു പകരം ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കാനുള്ള 1964ലെ കേന്ദ്ര സര്‍ക്കാർ വാഗ്ദാനം പോലും ലംഘിക്കപ്പെടുകയാണെന്ന് അധ്യക്ഷതവഹിച്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് റബര്‍ കര്‍ഷകരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിവരുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരെ കുടി പെങ്കടുപ്പിച്ച് കൂട്ടായ്മ സംഘടിപ്പിക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും അദേഹം പറഞ്ഞു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു വിഡിയോ സന്ദേശം നൽകി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ. രാമചന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, ചീഫ് സെക്രട്ടറി പോള്‍ ആൻറണി, ഹരിതകേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, സംസ്ഥാന കാര്‍ഷിക വില നിര്‍ണയബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story