Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:32 AM IST Updated On
date_range 27 Jun 2018 11:32 AM ISTനാടിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നവരിൽ ലഹരി മാഫിയ ഏറ്റവും ശക്തർ -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: നാടിനെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഗൂഢശക്തികളില്‍ ഏറ്റവും ശക്തരാണ് ലഹരിമരുന്ന് മാഫിയയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാക്കളെയും വിദ്യാര്‍ഥികളെയും ഇവര്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ ബോധവത്കരണം കൂടുതല്‍ ശക്തിപ്പെടുത്തും. ലഹരി ഉപയോഗിക്കില്ലെന്നും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്നും വിദ്യാര്‍ഥികള്‍ ദ്യഢപ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചെവച്ച സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. മയക്കുമരുന്നിെൻറ വ്യാപനം നാടിെൻറ പുരോഗതിയെ തടയുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ലഹരിവിരുദ്ധ പ്രചാരണത്തിെൻറ ഭാഗമായി എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ഓപണ്‍ ക്യാന്വാസിെൻറ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, എക്സൈസ് വകുപ്പ് സെക്രട്ടറി ടോം ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story