Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:32 AM IST Updated On
date_range 27 Jun 2018 11:32 AM ISTഅടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തില്‍ കമ്യൂണിസ്റ്റുകൾക്ക് പങ്കില്ല -നരസിംഹറാവു
text_fieldsbookmark_border
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തില്‍ കമ്യൂണിസ്റ്റുകൾക്ക് ഒരു പങ്കുമില്ലെന്ന് ബി.ജെ.പി ദേശീയവക്താവ് ജി.വി.എല്‍. നരസിംഹറാവു. സി.പി.ഐ അന്ന് കോണ്‍ഗ്രസുമായി കേരളത്തില്‍ ഭരണം പങ്കിടുകയായിരുന്നു. കേരളത്തില്‍ പൊലീസ്രാജിന് അവര്‍ നേതൃത്വം നല്‍കി. സി.പി.എമ്മിെൻറ പ്രമുഖ നേതാക്കളാരും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയോ അറസ്റ്റ് വരിക്കുകയോ ചെയ്തില്ല. അടിയന്തരാവസ്ഥയുടെ വാര്‍ഷികം പ്രമാണിച്ച് ബി.ജെ.പി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബവാഴ്ചക്കെതിരായ രണ്ടാം സ്വാതന്ത്ര്യസമരമായിരുന്നു അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം. അടിയന്തരാവസ്ഥയുടെ സാഹചര്യം ഇന്ന് ഏതെങ്കിലും സംസ്ഥാനത്തുണ്ടെങ്കില്‍ അത് കേരളത്തിലാണ്. മറ്റൊരു സംസ്ഥാനം ബംഗാളും. മാര്‍ക്‌സിസ്റ്റുകൾ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് രണ്ടും. കമ്യൂണിസ്റ്റുകാരില്‍നിന്ന് മോചിതമായാേല കേരളത്തില്‍ ജനാധിപത്യം സംരക്ഷിക്കാനാവൂ. ഭരണത്തില്‍ പിടിയയഞ്ഞപ്പോഴാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചത്. ഇന്ന് അധികാരത്തില്‍നിന്ന് പിന്തള്ളപ്പെട്ടപ്പോള്‍ സാമൂഹിക, ജാതിവിദ്വേഷം ജനിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുകയാണെന്നും നരസിംഹറാവു കുറ്റപ്പെടുത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. എസ് സുരേഷ് അധ്യക്ഷത വഹിച്ചു. ജെ.ആര്‍. പത്മകുമാര്‍, സി. ശിവന്‍കുട്ടി, പി.പി. വാവ, അഡ്വ.പി. സുധീര്‍, തോട്ടയ്ക്കാട് ശശി, ചെമ്പഴന്തി ഉദയന്‍, പി. അശോക് കുമാര്‍, ബിജു ബി. നായര്‍, പാങ്ങപ്പാറ രാജീവ് എന്നിവര്‍ സംസാരിച്ചു. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ അന്നത്തെ ലോക്സംഘര്‍ഷ് സമിതി സംസ്ഥാന ജന.സെക്രട്ടറിയായിരുന്ന കെ. രാമന്‍പിള്ള, ജില്ല കണ്‍വീനര്‍ വിശ്വനാഥന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story